മണ്ണാര്‍ക്കാട് : ശക്തമായ മഴയും വെള്ളക്കെട്ടും തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ-ശുചിത്വ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധവേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറി യിച്ചു. പാലക്കാട് ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. പ്രളയബാധി ത പ്രദേശങ്ങളിലെ ആളുകള്‍ ക്യാമ്പുകളില്‍ താമസിച്ചു വരുന്നുണ്ട്. അനാവശ്യമായി ഇത്തരം ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കരുത്. കുപ്പിച്ചില്ല് ഉള്‍പ്പെടെയുള്ള വസ്തുക്കളില്‍ നിന്ന് മുറിവേല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രളയ ബാധിത മേഖലയില്‍ നിന്ന് മുറിവേല്‍ക്കുന്നത് നിസ്സാരമായി കാണരുത്. ഏതുതരം മുറിവേറ്റാ ലും വിദഗ്ധചികിത്സ തേടണം. തണുപ്പായതിനാല്‍ ദാഹം കുറവായിരിക്കും. ദാഹം ഇല്ലെ ങ്കിലും നന്നായി വെള്ളം കുടിക്കണം. മുറ്റത്തോ പറമ്പിലോ കെട്ടിക്കിടക്കുന്ന വെള്ള ത്തില്‍ കളിക്കാന്‍ കുട്ടികളെ അനുവദിക്കരുത്.പ്രളയ ജലത്തില്‍ അധികനേരം നില്‍ ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മലിന ജലത്തിലും കെട്ടിക്കിടക്കുന്ന ജലത്തി ലും അധികനേരം നില്‍ക്കുന്നത് എലിപ്പനി വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഡോക്സി സൈക്ലിന്‍ ഗുളിക രണ്ടെണ്ണം വീതം ആഴ്ചയില്‍ ഒരു തവണ കഴിക്കുന്നത് എലിപ്പനി വരുന്നത് തടയാന്‍ സഹായിക്കും. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം മാത്രം ഗുളിക കഴിക്കുക. പ്രളയബാധിത മേഖലയിലെ വീടുകള്‍ ശുചിയാക്കുമ്പോള്‍ ഇഴജന്തുക്കളുടെ കടിയേല്‍ക്കാന്‍ സാധ്യതയുണ്ട്. ഇഴജന്തുക്കളുടെ കടിയേറ്റാല്‍ ഉടന്‍ വിദഗ്ധ ചികിത്സ തേടണം.ഏതെങ്കിലും തരത്തിലുള്ള പനി അനുഭവപ്പെട്ടാല്‍ ഉടന്‍ വിദഗ്ധ ചികിത്സ തേടണം. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ജീവിതശൈലീരോഗങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവര്‍ ആഹാരം മുടങ്ങാതെ കഴിക്കണം. ഭക്ഷണം ഉപേക്ഷിക്കുന്നത് രോഗ തീവ്രത കൂട്ടാം.