ജില്ലാ ക്ഷീര കര്‍ഷക സംഗമം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു
ഒറ്റപ്പാലം : സംസ്ഥാനത്ത് പാലിന്റെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുകയും ക്ഷീരമേഖല യില്‍ സ്വയംപര്യാപ്തത കൈവരിക്കലുമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ലക്കിടി യുണൈറ്റഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ജില്ലാ ക്ഷീര കര്‍ഷക സംഗമം സമാപന സമ്മേളന ഉദ്ഘാടനവും ക്ഷീരബന്ധു പുരസ്‌കാര വിതരണവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ കന്നുകാലികള്‍ക്കായി സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്നും സംസ്ഥാനത്ത് വിതരണം ചെയ്യുന്ന കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
കേരളത്തിന്റെ ക്ഷീരമേഖലയില്‍ വിപ്ലവകരമായ മാറ്റം വരുത്തുന്നതിന് മലപ്പുറത്തെ മൂര്‍ക്കനാട് സ്ഥാപിക്കാന്‍ പോകുന്ന പൗഡര്‍ പ്ലാന്റിന് സാധിക്കും. അധികം വൈകാ തെ തന്നെ പ്ലാന്റ് പ്രവര്‍ത്തനക്ഷമമാക്കുമെന്നും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പാല്‍ സംഭരിക്കുന്നത് പാലക്കാട് ജില്ലയാണെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകരെയും ക്ഷീര സംഘങ്ങളെയും അനുമോദിച്ചു. ക്ഷീര മേഖലയിലെ വിവിധ പുരസ്‌കാരങ്ങളായ ക്ഷീരദ്യുതി, ക്ഷീരബന്ധു പുരസ്‌കാരങ്ങള്‍ ജേതാക്കള്‍ക്ക് വിത രണം ചെയ്തു. കെ. പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. ജനുവരി 9 മുതല്‍ 11 വരെ വൈവിധ്യങ്ങളായ പരിപാടികളോടെ വിവിധ വേദികളിലായി നടത്തിയ ക്ഷീര കര്‍ഷ ക സംഗമത്തില്‍ മൂവായിരത്തോളം ക്ഷീര കര്‍ഷകരും വിവിധ മേഖലയില്‍ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തികളും പങ്കെടുത്തു.
വി.കെ ശ്രീകണ്ഠന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ്, ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് സി.ഇ.ഒ ആര്‍. രാംഗോപാല്‍, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ (ജനറല്‍) ജെ.എസ് ജയസുജീഷ്, ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. ബിന്ദു, മില്‍മ ചെയര്‍മാന്‍ കെ.എസ് മണി, കേരള ഫീഡ്സ് ചെയര്‍മാന്‍ കെ. ശ്രീകുമാര്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ലക്കിടിപേരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ്, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ എം. രാമകൃഷ്ണന്‍, പ്രഭാവതി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ ക്ഷീരസംഘം അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.