വായ്പാ പദ്ധതികളുടെ പ്രചരണം മണ്ണാര്‍ക്കാട് തുടങ്ങി

മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയിലെ ഗ്രീന്‍ഫീല്‍ഡ് ഹൈവേ കസ്റ്റമേഴ്‌സിന് പ്രത്യേക ലോണ്‍, നിക്ഷേപ പദ്ധതികളുമായി അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി. ആറ് മാസം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന ലാഭവിഹിതമാണ് യു.ജി. എസ്. ഉറപ്പുനല്‍കുന്നത്. ലളിതമായ നടപടിക്രമങ്ങളിലൂടെ നിക്ഷേപം ആവശ്യാനുസ രണം പിന്‍വലിക്കാനും സൗകര്യമുണ്ടാകുമെന്ന് യു.ജി.എസ്. മാനേജിംഗ് ഡയറക്ടര്‍ അജിത് പാലാട്ട് പറഞ്ഞു. കുറഞ്ഞ പലിശനിരക്കില്‍ പ്രത്യേക വായ്പാ പദ്ധതികള്‍ തുടങ്ങിയ ആകര്‍ഷകമായ ഒട്ടേറെ പദ്ധതികളും അര്‍ബണ്‍ഗ്രാമീണ്‍ സൊസൈറ്റി ഗ്രീന്‍ഫീല്‍ഡ് കസ്റ്റമേഴ്‌സിനായി ഒരുക്കിയിട്ടുണ്ട്. വായ്പാ പദ്ധതികളുടെ പ്രചരണ പരിപാടി മണ്ണാര്‍ക്കാട് തുടങ്ങി. പ്രചരണ വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് യു.ജി.എസ്. ഗോള്‍ഡ് ലോണ്‍ കോര്‍പ്പറേറ്റ് ഓഫിസ് പരിസരത്ത് വച്ച് യു.ജി.എസ്. മെന്റര്‍ അച്യുതന്‍ പനച്ചിക്കുത്ത്, മാനേജിംഗ് ഡയറക്ടര്‍ അജിത്ത് പാലാട്ട്, വ്യപാരി വ്യവസായി സമിതി താലൂക്ക് സെക്രട്ടറി സോനുശിവന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. പി.ആര്‍.ഒ. കെ. ശ്യാംകുമാര്‍, സെയില്‍സ് മാനേജര്‍ ശാസ്താപ്രസാദ്, ഓപ്പറേഷന്‍സ് മാനേജര്‍ ഷെബീര്‍ അലി, മാര്‍ക്കറ്റിംഗ് ഹെഡ് ഷെമീര്‍ അലി, യു.ജി.എസ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!