കോട്ടോപ്പാടം: ഒരാഴ്ചക്കാലത്തോളം അലനല്ലൂര്‍,കോട്ടോപ്പാടം പ്രദേ ശങ്ങളില്‍ റോഡരുകിലൂടെ അലഞ്ഞ് തിരിയുകയായിരുന്ന യുവതി യെ ബന്ധുക്കളെ കണ്ടെത്തി സുരക്ഷിതയാക്കിയവരെ കുണ്ട്‌ലക്കാ ട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ ആദരിച്ചു.കൂട്ടായ്മ പ്രവര്‍ത്തക സമി തി അംഗം അനീസ് ആര്യമ്പാവ്,അംഗവും ആശാവര്‍ക്കറുമായ അം ബുജാക്ഷി വേങ്ങ,ലത വേങ്ങ എന്നിവരെയാണ് ആദരിച്ചത്. ചെയര്‍ മാന്‍ ആര്‍ എം ലത്തീഫ് ഉപഹാരം കൈമാറി.ഹമീദ് അമ്പാഴക്കോട് അധ്യക്ഷനായി. മുഹമ്മദാലി കൊടുവാളിപ്പുറം, യൂസഫ് കൊടുവാ ളിപ്പുറം, മുഹമ്മദാലി നെയ്യപ്പാടത്ത്, ഹംസ ആലിക്കല്‍, സുകു ചള്ളപ്പുറത്ത്, കാസിം ആലിപ്പറമ്പന്‍ എന്നിവര്‍ സംസാരിച്ചു. ഉമ്മര്‍ ഒറ്റകത്ത് സ്വാഗതവും, റഫീഖ് മുത്തനില്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!