അഗളി:ഭാരതീയ ചികിത്സാ വകുപ്പിന്റേയും നാഷണല്‍ ആയുഷ് മിഷന്റേയും സംയുക്താഭിമുഖ്യത്തില്‍ അട്ടപ്പാടിയിലെ വിദൂര ഊരായ മുരുഗള ഊരില്‍ സൗജന്യ വൈദ്യപരിശോധനയും മെഡി ക്കല്‍ ക്യാമ്പും നടത്തി.ഭാരതീയ ചികിത്സാ വകുപ്പ് മേധാവി ഡോ. കെഎസ് പ്രിയയുടെ പ്രത്യേക നിര്‍ദേശ പ്രകാരമായിരുന്നു ക്യാമ്പ്.
നമ്ത് ആരോഗ്യ നമ്ത് ആയുര്‍വ്വേദ എന്ന പേരില്‍ നടന്ന ക്യമ്പില്‍ കണ്‍വീനര്‍ ഡോ.എം ശ്രീരാഗ് ബോധവല്‍ക്കരണ ക്ലാസ് നടത്തി. വിദഗ്ദ്ധരായ പത്ത് ഡോക്ടര്‍മാരടങ്ങളുന്ന ഇരുപത് പേരുടെ ഒരു സംഘം കാല്‍നടയായി മരുന്നുകള്‍ ചുമന്ന് കൊണ്ടാണ് ഊരിലെ ത്തിയത്.
ഊരിലെ 78 ഓളം പേര്‍ക്ക് സൗജന്യമായി മരുന്നുകള്‍ വിതരണം ചെയ്തു.വനംവകുപ്പ് ഉദ്യോഗസ്ഥരും ഐസിഡിഎസ് ഉദ്യോഗസ്ഥരും സംബന്ധിച്ചു.തുടര്‍ ക്യാമ്പുകള്‍ ഇനിയുമുണ്ടാകുമെന്ന് പാലക്കാട് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ് ഷിബു അറിയിച്ചു.