ഒറ്റപ്പാലം:മോട്ടോര്‍ വാഹന നിയമ ഭേദഗതി റദ്ദ് ചെയ്യണമെന്ന് ഓട്ടോ ടാക്‌സി ടെമ്പോ ഡ്രൈവേഴ്‌സ് യൂണിയന്‍(സിഐടിയു) പാലക്കാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പി വി കൃഷ്ണന്‍ നഗറില്‍ നടന്ന പ്രതിനിധി സമ്മേളനം ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജോയിന്‍ സെക്രട്ടറി സെന്തില്‍ഭദ്രന്‍ ഉദ്ഘാടനം ചെയ്തു.എന്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി.എ വി സുരേഷ് അനുശോചന പ്രമേയവും കെ ബാബു എം എല്‍ എ പ്രവര്‍ത്തന റിപ്പോര്‍ട്ടും,എം കെ പ്രദീപ് കണക്കും അവതരിപ്പിച്ചു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ ചന്ദ്രബാബു, എം കെ പ്രദീപ്, സിഐടിയു ഡിവിഷന്‍ സെക്രട്ടറി കെ ഭാസ്‌കരന്‍ , കെ രാധാകൃഷ്ണന്‍, ടി പി രാധാകൃഷ്ണന്‍, എന്‍ എം നാരായണന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ എസ് കൃഷ്ണദാസ് സ്വാഗതവും എ പി എം റഷീദ് നന്ദിയും പറഞ്ഞു. വിവിധ ഡിവിഷന്‍ കമ്മിറ്റികളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നാനൂറ് പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.ഭാരവാഹികള്‍:കെ.ബാബു (പ്രസിഡന്റ്),സി.രാഘവന്‍,എ.കണ്ണന്‍ കുട്ടി,വി.ലക്ഷ്മണന്‍,എ.പി.എം.റഷീദ് ( വൈസ് പ്രസിഡന്റുമാര്‍), എന്‍ ഉണ്ണികൃഷ്ണന്‍ (സെക്രട്ടറി), ടി പി രാധാകൃഷ്ണന്‍, എ വി സുരേഷ്, എം കെ പ്രദീപ്, ഇ ചന്ദ്രബാബു (ജോയിന്റ് സെക്രട്ടറിമാര്‍), കെ രാധാകൃഷ്ണന്‍ (ട്രഷറര്‍).