മണ്ണാര്‍ക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി-കര്‍ഷക ജനദ്രോഹ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളുടേയും സ്വതന്ത്ര ഫെഡറേഷനുകളുടേയും സംയുക്ത വേദി ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്ക് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ സമാപിക്കും.രണ്ടാം ദിന വും മണ്ണാര്‍ക്കാട് പണിമുടക്ക് പൂര്‍ണമായിരുന്നു.നഗരത്തില്‍ തുറന്ന സ്ഥാപനങ്ങളില്‍ സമരാനുകൂലികളെത്തി അടപ്പിച്ചു. കെഎസ്ആര്‍ ടിസി,സ്വകാര്യ ബസുകള്‍ ഇന്നും നിരത്തിലിറങ്ങിയില്ല. നിരത്തിലി റങ്ങിയ സ്വകാര്യ വാഹനങ്ങളെ സമരാനുകൂലികള്‍ തടയുകയും ചെയ്തു.
കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഡയസ് നോണ്‍ പ്രഖ്യാപിച്ചുവെങ്കിലും ജീവനക്കാര്‍ പണിമുടക്കില്‍ പങ്കാളി കളായി.മറ്റ് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാ ണ് അറിയുന്നത്.പണിമുടക്കിയ തൊഴിലാളികളും ജീവന ക്കാരും നഗരത്തില്‍ പ്രകടനം നടത്തി.
തൊഴിലാളി ദ്രോഹ തൊഴില്‍ കോഡ് പിന്‍വലിക്കുക,പൊതു മേഖ ല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാനും സ്വകാര്യവല്‍ക്കരി ക്കാ നും കേന്ദ്രസര്‍ക്കാര്‍ ശ്രമം ഉപേക്ഷിക്കുക,മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കൂലിയും തൊഴില്‍ ദിനങ്ങളും വര്‍ധിപ്പി ക്കുക,ആശാ-അങ്കണവാടി,സ്‌കൂള്‍ പാചകത്തൊഴിലാളി വര്‍ക്കര്‍ മാര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മിനിമം വേതനം നടപ്പാക്കുക, വിലക്കയ റ്റം തടയുക എന്നിങ്ങനെ 12 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.