മണ്ണാര്‍ക്കാട്: ജീവകാരുണ്യപരമായ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും മ ഹനീയമായ സാന്നിദ്ധ്യമാണ് സേവ് മണ്ണാര്‍ക്കാട് എന്ന് കെടിഡിസി ചെയര്‍മാന്‍ പി.കെ.ശശി.റൂറല്‍ ബാങ്ക് ഹാളില്‍ നടന്ന സേവ് മണ്ണാ ര്‍ക്കാട് ജനകീയ കൂട്ടായ്മ ജനറ ല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ല കൂട്ടായ്മയാണ് സേവ് മണ്ണാര്‍ക്കാട്.ഇന്നുള്ള നില നിലനിര്‍ത്തി കൊണ്ട് പോകാനും അപകടകരമായ പ്രവണതകള്‍ കൂട്ടായ്മയിലേക്ക് കടന്ന് വരാതിരിക്കാന്‍ ഇമ വെട്ടാത്ത ജാഗ്രതയുമുണ്ടാകണം. .ജന കീയ കൂട്ടായ്മയിലൂടെ രൂപം കൊണ്ട പുതിയ ആശയങ്ങളും ചിന്തക ളും കേരളത്തെ വലിയ തോതില്‍ മുമ്പോട്ട് നയിക്കുന്നുണ്ട്. രാഷ്ട്രീ യമോ ജാതീയമോ മതപരമോ ആയ ചേരിതിരിഞ്ഞുള്ള കൂട്ടായ്മകള്‍ മതിയെന്ന ചിന്ത അടിച്ചേല്‍പ്പിക്കുന്ന കാലഘട്ടത്തില്‍ എല്ലാവരേ യും ഒരുമിച്ച് നിര്‍ത്തി മുന്നോട്ട് കൊണ്ട് പോകുന്ന സേവ് മണ്ണാര്‍ക്കാ ട് പോലെയുള്ള കൂട്ടായ്മകള്‍ കാലഘട്ടത്തിന്റെ ആവശ്യകതയാണെ ന്നും അദ്ദേഹം പറഞ്ഞു.
സേവ് ചെയര്‍മാന്‍ ഫിറോസ് ബാബു അധ്യക്ഷനായി.വിവിധ മേഖ ലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച എം.പുരുഷോത്തമന്‍,കെ.പി.എസ് പയ്യനെടം,ഡോ.രാജന്‍ ജോര്‍ജ്,ഷമീര്‍ കരിമ്പ,തച്ചമ്പാറ എന്‍എസ്എ സ് യൂണിറ്റ്,ഡിഎച്ച്എസ് സ്‌കൂള്‍ എന്‍സിസി വിംഗ്,യാസീന്‍ റസീ ല്‍,വ്‌ലോഗര്‍ മൊയ്തു എന്നിവരെ ആദരിച്ചു.
സേവ് ജനറല്‍ സെക്രട്ടറി നഷീദ് പിലാക്കല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ശിവപ്രകാശ് മാസ്റ്റര്‍ വരവു ചെലവു കണക്കും അവതരിപ്പി ച്ചു.ടികെ അബൂബ ക്കര്‍,പഴേരി ശരീഫ് ഹാജി,പാറക്കല്‍ ഹമീദ്, അ ബ്ദുല്‍ ഹാദി അറ യ്ക്കല്‍,അസ്ലം അച്ചു,റിഫായി ജിഫ്രി, എം.കൃഷ്ണ കുമാര്‍, സി.ഷൗക്ക ത്ത് അലി,ഉമ്മര്‍ റീഗല്‍,സി.എം.ഫിറോസ്,സലാം കരിമ്പന,ബഷീര്‍ കുറുവണ്ണ,കുഞ്ഞുമുഹമ്മദ് എന്നിവര്‍ സംസാരി ച്ചു.
പുതിയ ഭാരവാഹികളായി ഫിറോസ് ബാബു (ചെയര്‍മാന്‍),നഷീദ് പിലാക്കല്‍ (ജനറല്‍ സെക്രട്ടറി),കൃഷ്ണകുമാര്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.അഡ്വ.സുനില്‍കുമാര്‍ വരണാധികാരിയായിരു ന്നു.