മലപ്പുറം: ജില്ലയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന സന്തോഷ് ട്രോ ഫി ഫുട് ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഊര്‍ജ്ജം പകര്‍ന്ന് ജില്ലാതല വിളം ബര ജാഥയ്ക്ക് നാളെ (മാര്‍ച്ച് 30) തുടക്കം. രാവിലെ ഒന്‍പതിന് മല പ്പുറം ടൗണ്‍ ഹാളില്‍ നിന്ന് ആരംഭിക്കുന്ന ‘സന്തോഷാരവം’ വിളം ബര ജാഥ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. പി ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാകും. മലപ്പുറം നഗ രസഭ ചെയര്‍മാന്‍ മുജീബ് കാടേരി അടക്കമുള്ള ജനപ്രതിനിധികള്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങള്‍, കായിക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.രാവിലെ ഒന്‍പതിന് മലപ്പുറം ടൗണ്‍ഹാ ളില്‍ നിന്ന് ആരംഭിക്കുന്ന വിളമ്പരജാഥ 10.30 ന് കോട്ടക്കലിലെ ത്തും. കോട്ടക്കലില്‍ നിന്ന് പകല്‍ 12ന് വളാഞ്ചേരിയിലും വൈകീട്ട് മൂന്നിന് എടപ്പാളിലും നാലിന് പൊന്നാനിയിലും 4.45 ന് കൂട്ടായി വാ ടിക്കലിലുമെത്തും. വൈകീട്ട് 5.30 ന് തിരൂരില്‍ സമാപിക്കും. വിളം ബര ജാഥക്ക് ഊര്‍ജ്ജം പകരാന്‍ മുന്‍ സന്തോഷ് ട്രോഫി താരങ്ങളും ജില്ലയില്‍ പര്യടനം നടത്തും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വിളം ബര ജാഥാ ഏപ്രില്‍ ഒന്നിന് മഞ്ചേരിയില്‍ അവസാനിക്കും. വിവിധ സ്വീകരണ സ്ഥലങ്ങളില്‍ എം.എല്‍.എ മാരും മറ്റു ജനപ്രതിനിധിക ളും കായിക താരങ്ങളും പങ്കെടുക്കും. വിളംബര ജാഥയില്‍ വിവിധ സ്ഥലങ്ങളില്‍ കായികപ്രേമികള്‍ക്കായി ഷൂട്ടൗട്ട് മത്സരങ്ങള്‍ നട ത്തും. വിജയികള്‍ക്ക് അതേ സ്ഥലത്ത് നിന്ന് തന്നെ സമ്മാനങ്ങള്‍ നല്‍കും. അതത് സ്വീകരണ സ്ഥലങ്ങളില്‍ മുന്‍ സന്തോഷ് ട്രോഫി താരങ്ങളെ ആദരിക്കും. സന്തോഷ് ട്രോഫിക്ക് ഊര്‍ജ്ജം പകരാന്‍ ജാഥക്കൊപ്പം സെല്‍ഫി മത്സരവും സംഘടിപ്പിക്കുന്നുണ്ട്. സെല്‍ ഫി എടുക്കുന്നവര്‍ സന്തോഷ് ട്രോഫിയുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയയില്‍ I#cheer4santoshtrophy, @75th Santosh Trophy Kerala 2022 എന്നീ പേജിലേക്ക് ടാഗ് ചെയ്യാം.