മലപ്പുറം: കെ റെയില്‍ നടപ്പാക്കുന്ന അര്‍ദ്ധ അതിവേഗ പദ്ധതിയായ സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടാവുന്ന സംശയ ങ്ങളും ആശങ്കകളും ഇല്ലാതാക്കുന്നതിന് മലപ്പുറം വുഡ് ബൈന്‍ ഓ ഡിറ്റോറിയത്തില്‍ നടത്തിയ ‘ജനസമക്ഷം സില്‍വര്‍ ലൈന്‍’ പരിപാ ടി പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും ഇല്ലാതാക്കുന്ന തിന് സഹായകമായി. വിശദമായ പദ്ധതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൊ തുജന സമക്ഷം വെച്ചിട്ടുണ്ട്. വിമര്‍ശനങ്ങളെ സര്‍ക്കാര്‍ ഗൗരവ ത്തോടെയാണ് കാണുന്നതെന്നും ഡി.പി. ആറില്‍ പറയുന്ന കാര്യ ങ്ങള്‍ അത് പോലെ തുടരാന്‍ ആഗ്രഹിക്കുന്നില്ല. കെ റെയില്‍ തന്നെ ഇത് വ്യക്തമാക്കിയതാണ്. എന്തൊക്കെ മാറ്റങ്ങള്‍ വരുത്തണോ അ തൊക്കെ വരുത്തി ജന സൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ രീതിയില്‍ മാത്രമേ കെ റെയില്‍ നടപ്പാക്കൂ. കെ റെയിലുമായി മുന്നോട്ട് പോകാനുള്ള മനസ്സാണ് കേരളീയ സമൂഹം കാണിക്കന്ന തെന്നും തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റ ര്‍ ജനസമക്ഷം പരിപാടിയില്‍ പറഞ്ഞു. ഡി.പി.ആര്‍ സംബന്ധിച്ച അനാവശ്യ വിവാദം ഇതോടെ അടിസ്ഥാനരഹിതമായിരിക്കു കയാണ്.
കെ റെയില്‍ സംബന്ധിച്ച എല്ലാ സംശയങ്ങള്‍ക്കും മന്ത്രിമാരും കെ റെയില്‍ അധികൃതരും കൃത്യമായ മറുപടി നല്‍കി. കേന്ദ്ര സംസഥാ ന സര്‍ക്കാറുകള്‍ അംഗീകരിച്ച് സംയുക്തമായാണ് പദ്ധതി നടപ്പാ ക്കുന്നത്. നിലവിലുള്ള പാത ഇരട്ടിപ്പിച്ചാലും സ്റ്റോപ്പുകളുടെ എണ്ണം കുറച്ചാലും അതിവേഗ ട്രെയിന്‍ ഗതാഗതം കേരളത്തില്‍ സാധ്യമാ വില്ല. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ 626 വളവുകളു ണ്ട്. ഇവിടങ്ങളിലെ പരമാവധി വേഗത 20 കി.മി മുതലാണ്. കേരള ത്തിലെ വാഹനപ്പെരുപ്പം വളരെ കൂടുതലാണ്. വരുംകാലങ്ങളില്‍ ഇത് ഇനിയും വര്‍ദ്ധിക്കും. ഇത് റോഡ് ഗതാഗതത്തിന് താസ്സമാവും. അടുത്ത 50 വര്‍ഷം മുന്നില്‍ കണ്ടാണ് കെ റെയില്‍ പദ്ധതി നടപ്പാ ക്കുന്നത്. ദേശീയ പാതയ്ക്ക് ഭൂമി ഏറ്റെടുത്തപ്പോഴും എതിര്‍പ്പുകളും സമരങ്ങളുമുണ്ടായിരുന്നു. അര്‍ഹമായ നഷ്ടപരിഹാരവും പുനരധി വാസവും ഉറപ്പാക്കിയപ്പോള്‍ എതിര്‍പ്പുകള്‍ ഇല്ലാതായെന്ന് മാത്രമല്ല ഭൂമി വിട്ട് നല്‍കിയവര്‍ സന്തോഷിക്കുകയാണ് ചെയ്തത്. പലരും സ്വ മേധയാ ഭൂമി വിട്ട് നല്‍കാന്‍ മുന്നോട്ട് വന്നു. കെ റെയിലിലും സംഭ വിക്കാന്‍ പോവുന്നത് ഇതാണ്. എതിര്‍പ്പുകള്‍ക്കും സമരങ്ങള്‍ക്കും സര്‍ക്കാര്‍ കീഴടങ്ങിയിരുന്നെങ്കില്‍ ഗെയില്‍ പദ്ധതി യാഥാര്‍ ത്ഥ്യ മാകുമായിരുന്നില്ല. ദേശീയപാതാ വികസനവും ഒരിക്കലും സാ ധ്യ മാകുമായിരുന്നില്ല. ഏറ്റവും കുറഞ്ഞ പലിശ നിരക്കിലാണ് പദ്ധതി ക്കാവശ്യമായ വായ്പ എന്നതും ശ്രദ്ധേയമാണ്. കെ റെയില്‍ കേരള ത്തെ രണ്ടായി വിഭജിക്കുമെന്ന വാദം തെറ്റാണ്. ഓരോ 500 മീറ്ററിലും അടിപ്പാതയോ മേല്‍പാതയോ ഉണ്ടാവും. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് പദ്ധതി നടപ്പാക്കുക. അയല്‍ ജില്ലകളില്‍ ജോലി ചെയ്യു ന്നവര്‍ക്ക് അതിവേഗ പാത പ്രയോജനപ്പെടുമെന്ന് യോഗത്തില്‍ ചിലര്‍ അഭിപ്രായപ്പെട്ടു.
പരിപാടിയില്‍ ഉന്നയിക്കപ്പെട്ട പ്രധാന സംശയങ്ങളും മറുപടികളും
അതി വേഗ പാതയുടെ അതിര്‍ത്തിയില്‍ നിന്ന് എത്ര മീറ്റര്‍ മാറിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുക?
മറുപടി: അഞ്ച് മീറ്ററിനകത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. 10 മീറ്ററിനുള്ളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി വാങ്ങണം.
ഏറ്റെടുത്ത ഭൂമിയില്‍ ബാക്കി വരുന്നത് കുറച്ച് ഭൂമിയാണെങ്കില്‍ അത് ഏറ്റെടുക്കുമോ?
മറുപടി: ഏറ്റെടുക്കല്‍ മൂലം വേര്‍പെട്ട് പോകുന്ന ഉപയുക്തമായ തുണ്ടുഭൂമികള്‍ ഭൂവുടമകള്‍ ആവശ്യപ്പെടുന്ന പക്ഷം നഷ്ടപരിഹാരം നല്‍കി ഏറ്റെടുത്ത് പദ്ധതി ബാധിതരുടെ ആവശ്യങ്ങള്‍ക്കോ പുതിയ പ്രാദേശിക വാണിജ്യ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുവാനോ മറ്റു ചെറുകിട കൃഷി ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കും
ഡാം മണല്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കുമോ …?
മറുപടി: ശാസ്ത്രീയ പഠനങ്ങള്‍ക്ക് ശേഷം പറ്റുമെങ്കില്‍ പയോഗപ്പെടുത്തും
പദ്ധതിക്കാവശ്യമായ വ്യാവസായിക ഉല്‍പന്നങ്ങള്‍ സംഭരിക്കുന്നതിന് കേരളത്തിലെ വ്യവസായങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമോ …?
മറുപടി: കേരളത്തിലെ വ്യവസായങ്ങളില്‍ നിന്ന് ലഭ്യമാകുന്ന ആശ്യമായ ഉല്‍പന്നങ്ങളുണ്ടെങ്കില്‍ അവ ഉപയോഗിക്കും.
കടകളും വ്യാപാര സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് കാലതാമസമുണ്ടാവുമോ ..
മറുപടി: സഥലവും വീടും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവര്‍ക്ക് സമയബന്ധിതമായി നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടിയുണ്ടാവും. കൂടാതെ
കച്ചവട സ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് കെ റെയില്‍ നിര്‍മ്മിക്കുന്ന വാണിജ്യ സ്ഥാപനങ്ങളിലെ കടമുറികള്‍ അനുവദിക്കുന്നതില്‍ മുന്‍ഗണന ഉണ്ടാവും.
ചരക്ക് നീക്കത്തിന് സില്‍വര്‍ ലൈന്‍ ഉപയോഗപ്പെടുത്തുമോ …?
മറുപടി: ചരക്കു നീക്കത്തിന് റോ-റോ സംവിധാനം ഉണ്ടാവും. ട്രക്കുകള്‍ ട്രെയിനില്‍ കൊണ്ട് പോകുന്ന ഈ സംവിധാനത്തിലൂടെ 500 ഓളം ട്രക്കുകള്‍ ദേശീയ പാതയില്‍ നിന്ന് മാറ്റപ്പെടും
മലപ്പുറം ജില്ലയുടെ മറ്റു പ്രദേശങ്ങള്‍ക്ക് പദ്ധതി ഗുണം ചെയ്യുമോ ….?
മറുപടി: ജില്ലയിലെ സ്റ്റോപായ തിരുരില്‍ നിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ഇ-ബസ് സംവിധാനവുമുണ്ടാവും.
പൊതു ജനങ്ങള്‍ക്ക് ഷെയര്‍ എടുക്കുന്നതിന് സാധിക്കുമോ ….?
മറുപടി: ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.
പദ്ധതി ചെലവ് സംബന്ധിച്ച് നീതി ആയോഗ് പറയുന്നതും കെ റെയില്‍ പറയുന്നതും വ്യത്യാസമുണ്ടല്ലോ. എന്താണ് വസ്തുത. …. ?
നീതി ആയോഗ് കിലോമീറ്ററിന് 256 കോടി രൂപ ചെലവ് വരുമെന്ന് കണക്കാക്കിയതിന്റെ അടിസ്ഥാനത്തിലാണ് നിര്‍മ്മാണച്ചെലവ് കൂടുമോ എന്ന സംശയം ഉന്നയിച്ചത്. 350 കി.മീ വേഗതയുള്ള മുംബൈ – അഹമ്മദാബാദ് അതിവേഗ പാതയുടെ അടിസ്ഥാനത്തിലാണ് ഈ സംശയം ഉന്നയിച്ചത്. എന്നാല്‍ കേരളത്തില്‍ നടപ്പാക്കുന്നത് 200 കി.മീ വേഗതയുള്ള അര്‍ദ്ധ അതിവേഗ പാതയാണ്. ഇതിന് കി.മീറ്ററിന് 120 കോടി രൂപ മാത്രമാണ് ചെലവ് വരുന്നത്. ഈ കാര്യം നീതി ആയോഗിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
പാതയാതാര്‍ത്ഥ്യമാകുമ്പോള്‍ പ്രളയത്തിന് സാധ്യതയുണ്ടോ …. ?
മറുപടി: റെയില്‍വെ പാതകള്‍ പ്രളയത്തിന് കാരണമാകില്ല. പ്രളയമില്ലാതാക്കാനാണ് ടണലുകള്‍, പാലങ്ങള്‍, വയഡക്റ്റ്‌സ്, എംബാങ്ക്‌മെന്റ് (മണ്‍തിട്ട), കട്ടിങ്ങ്, കട്ട് ആന്റ് കവര്‍ എന്നിവ നല്‍കുന്നത്.
ടൂറിസത്തിന് കെ റെയില്‍ പ്രയോജനപ്പെടുമോ …..?
മറുപടി: ടൂറിസം മേഖലയ്ക്ക് ഉണര്‍വേകാന്‍ സില്‍വര്‍ ലൈന്‍ സഹായിക്കും. ടൂറിസറ്റുകള്‍ അതിവേഗ പാത ആശ്രയിക്കും. ടൂറിസത്തിനായി പാലസ് ഓണ്‍ വീല്‍ പോലെ പ്രത്യേക ട്രെയിന്‍ ഓടിക്കുന്നത് പരിഗണനയിലുണ്ട്.
കെ റെയിലിന് വൈദ്യുതി ചാര്‍ജ് കുറവ് വരുത്തും. വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍ കുട്ടി.
കെ റെയിലിന് വൈദ്യുതി ചാര്‍ജ് കുറയ്ക്കുന്നത് പരിഗണനയിലു ണ്ടെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍ കുട്ടി. മലപ്പറം വുഡ്‌ബൈന്‍ ഓഡിറ്റോറിയത്തില്‍ ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിലൂടെ കെ.റെയില്‍ പദ്ധതി യുടെ കിലോമീറ്റര്‍ ചാര്‍ജ് 2.75 രൂപയില്‍ നിന്ന് വീണ്ടും കുറവ് വരു ത്താനാവുമെന്നും കെ റെയില്‍ സംബന്ധിച്ച ആശങ്കള്‍ അടിസ്ഥാന രഹിതമാണന്നും മന്ത്രി പറഞ്ഞു.