മലപ്പുറം: പരിസ്ഥിതി സൗഹൃദവും ജനസൗഹൃദവുമായ കേരള ത്തിന്റെ മികച്ച സ്വപ്ന പദ്ധതിയാണ് കെ റെയില്‍ വഴി നടപ്പാക്കുന്ന സില്‍വര്‍ ലൈന്‍ എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍.  ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കുന്നതിന് പദ്ധതി സംബന്ധിച്ച വിശദീകരണം നല്‍കാന്‍  മലപ്പുറത്ത് സംഘടിപ്പിച്ച ജനസമക്ഷം സില്‍വര്‍ലൈന്‍ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുക യായിരുന്നു മന്ത്രി.

കാലാവസ്ഥാ വ്യതിയാനത്തിന്റെ അടിസ്ഥാന കാരണങ്ങളിലൊന്ന് കാര്‍ബണ്‍ ബഹിര്‍ഗമനം കൂടുന്നതാണ്.അത്  പരമാവധി കുറയ്ക്കാ നാണ് ലോകം മുഴുവനും ശ്രമം നടത്തുന്നത്.  2025 ഓടെ 2.88 ലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനാവുമെന്നതാണ് സില്‍വ ര്‍ ലൈന്‍ പദ്ധതിയുടെ പാരിസ്ഥിതികമായ നേട്ടമെന്ന് എം.വി ഗോ വിന്ദന്‍ പറഞ്ഞു.

അനുനിമിഷം നവീകരിച്ചുകൊണ്ട് മാത്രമേ കേരളത്തിന് വളരാനാ വൂ. അതിന് പശ്ചാത്തല വികസനവും ജനങ്ങളുടെ ജീവിതസൗകര്യ ങ്ങളും നവീകരിക്കപ്പെടണം. വാഹനപ്പെരുപ്പവും ജനസാന്ദ്രതയും കൂടിയ സംസ്ഥാനമെന്ന നിലയില്‍ ഗതാഗത സൗകര്യങ്ങള്‍ മികച്ച താവണം.വികസന പദ്ധതികള്‍ക്ക് സ്ഥലമേറ്റെടുക്കല്‍ ഒഴിവാക്കാ നാവില്ല. ത്യാഗപൂര്‍ണമായ സമീപനം സ്വീകരിക്കാന്‍ ജനങ്ങളെ പ്രാ പ്തരാക്കാതെ കേരളത്തിന്റെ ഭാവി വികസനത്തെ അഭിസംബോധന ചെയ്യാന്‍ നമുക്ക് കഴിയില്ല.  പരിസ്ഥിതി സ്നേഹികള്‍ ഏത് വികസ നത്തെയും എതിര്‍ക്കുന്ന പ്രവണതയുണ്ട്. പിന്നീട് കാര്യങ്ങള്‍ മനസ്സി ലാക്കുമ്പോള്‍ അവര്‍ പിന്‍മാറുന്നത് നമ്മള്‍ കണ്ടു. ദേശീയപാത സ്ഥ ലമെടുപ്പുമായി ബന്ധപ്പെട്ടും പ്രതിഷേധങ്ങളും വിയോജിപ്പുകളുമു ണ്ടായി. ശരിയായ പുനരധിവാസ പാക്കേജും ആവശ്യമായ നഷ്ടപരി ഹാരവും നല്‍കിയതോടെ പ്രതിഷേധങ്ങള്‍ പൂര്‍ണമായും ഇല്ലാതാ യി. അതോടെ കേരളത്തിന്റെ നവീകരണത്തിലെ നാഴികക്കല്ലായി ദേശീയപാത വികസനം മാറിയെന്നും മന്ത്രി പറഞ്ഞു.  

ഈ പദ്ധതി ഇപ്പോള്‍ വേണ്ടെന്ന് പറയുന്നവരുണ്ട്. പിന്നെ എപ്പോഴാ ണ്, ആരാണ് ഇത്തരമൊരു പദ്ധതി ഇഛാശക്തിയോടെ നടപ്പാക്കുക യെന്നും എം.വി ഗോവിന്ദന്‍ ചോദിച്ചു.   വിമര്‍ശനങ്ങളെ ഗൗരവ പൂര്‍വം തന്നെയാണ് സര്‍ക്കാര്‍ കാണുന്നത്. അത് ഗൗരവത്തോടെ തന്നെ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും മന്ത്രി വിശദീകരി ച്ചു. കെ.റെയില്‍ മാനേജിങ്ങ് ഡയറക്റ്റര്‍ വി അജിത്കുമാര്‍ പദ്ധതി അവതരണവും സംശയനിവാരണവും നടത്തി.

വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി, കായിക മന്ത്രി വി. അ ബ്ദുറഹ്‌മാന്‍, എം. നന്ദകുമാര്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ വി. ആര്‍ പ്രേംകുമാര്‍, മുന്‍ നിയമസഭാസ്പീക്കറും നോര്‍ക്ക റൂട്സ് റസിഡന്റ് വൈസ് ചെയര്‍മാനുമായ പി. ശ്രീരാമകൃഷ്ണന്‍, കെ റെയില്‍ പ്രൊജ ക്റ്റ് ആന്റ് പ്ലാനിങ്ങ് ഡയറക്റ്റര്‍ പി.ജയകുമാര്‍., കെ റെയില്‍ ജോയി ന്റ് ജനറല്‍ മാനേജര്‍ ജി. അനില്‍കുമാര്‍, പബ്ലിക് റിലേഷന്‍സ് കോ ഡിനേറ്റര്‍  പി.ടി. മുഹമ്മദ് സാദിഖ്‌സമൂഹത്തിന്റെ വിവിധ തുറക ളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരും മലപ്പുറം വുഡ് ബൈന്‍ ഹോട്ടലി ല്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!