മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ കോവിഡ് രോഗികളുടെ ചികി ത്സക്കായി പ്രവര്‍ത്തിച്ചിരുന്ന മാങ്ങോട് കേരള മെഡിക്കല്‍ കോ ളേജ്,പ്ലാച്ചിമട കൊക്കോ കോള ഫാക്ടറിയിലെ കോവിഡ് ചികിത്സാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വെച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കോവിഡ് ആശുപത്രി,ഫസ്റ്റ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെ ന്ററായാണ് രണ്ട് കേന്ദ്രങ്ങളും പ്രവര്‍ത്തിച്ചിരുന്നത്.കോവിഡ് രോഗ വ്യാപന നിരക്ക് കുറയുകയും കോവിഡ് ബ്രിഗേഡിയറായി പ്രവര്‍ ത്തിച്ചിരുന്ന ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്ത സാഹചര്യത്തി ലാണ് ഉത്തരവ്.
പ്ലാച്ചിമട കൊക്കക്കോള ഫാക്ടറിയില്‍ സി.എഫ്. എല്‍.ടി.സി.യുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ സജ്ജീകരണങ്ങള്‍ സുര ക്ഷിതമായി സൂക്ഷിക്കാനുള്ള നടപടികള്‍ നോഡല്‍ ഓഫീസറായ ചിറ്റൂര്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറും മാങ്ങോട് കേരള മെ ഡിക്കല്‍ കോളേജ്, ആശുപത്രി അധികൃതര്‍ക്ക് തിരികെ ഏല്‍പ്പി ക്കാനുള്ള നടപടികള്‍ തൃക്കടീരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും സ്വീകരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.
രോഗികളുടെ ചികിത്സയും ക്വാറന്റൈന്‍ സംവിധാനങ്ങളും ജില്ലാ തലത്തില്‍ ഏകോപിപ്പിക്കുന്നതിനായി പാലക്കാട് ചെമ്പൈ മെ മ്മോറിയല്‍ ഗവ.സംഗീത കോളേജില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് സപ്പോര്‍ട്ട് യൂണിറ്റ് നിര്‍ത്തി വെച്ചിട്ടുണ്ട്. നാളെ മുതല്‍ കോവിഡ് രോഗികളുടെ ക്വാറന്റൈന്‍, ചികിത്സാ സംവിധാനം എന്നിവ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ അതത് തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ സ്വീകരി ക്കും. ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് സപ്പോര്‍ട്ട് യൂണിറ്റ് പ്രവര്‍ത്തന ത്തിനായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏര്‍പ്പെടു ത്തിയ എല്ലാ ക്രമീകരണങ്ങളും അതത് വകുപ്പുകള്‍ക്ക് തിരികെ കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഒറ്റപ്പാലം സബ് കലക്ടര്‍, ഡി.പി.എം.എസ്.യു നോഡല്‍ ഓഫീസര്‍ എന്നിവരെ ചുമതലപ്പെടുത്തി.