അലനല്ലൂര്‍ : നിര്‍ധനരേയും നിരാലംബരേയും സഹായിക്കാന്‍ ലക്ഷ്യമിട്ട് വട്ടമണ്ണപ്പുറം അണയംകോട് അല്‍ഫിത്‌റ ഇസ്‌ലാമിക് സ്‌കൂളില്‍ കോയിന്‍ ഹെല്‍പ് ഡേ പ്രൊജക്ട് തുടങ്ങി. എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി റഹീസ് എടത്തനാട്ടുകര ഉദ്ഘാടനം ചെയ്തു. എല്ലാ വ്യാഴാഴ്ചകളിലും കുട്ടികള്‍ കൊണ്ടു വരുന്ന നാണയങ്ങള്‍ അവര്‍തന്നെ കോയില്‍ഹെല്‍പ് ഡെസ്‌കില്‍ നിക്ഷേപിക്കുകയാ ണ് ചെയ്യുക. ഈ തുക കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. മുന്‍വര്‍ഷ ങ്ങളില്‍ ഈ പദ്ധതിയിലൂടെ ധാരാളം പേര്‍ക്ക് സഹായമെത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. രക്ഷിതാക്കളിലും പൊതുസമൂഹത്തിലും പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ പി.റൗസീന, അധ്യാപികമാരായ പി.റഹിയാനത്ത്, ആസിറ നുസ്‌റത്ത്, കെ.ടി.ബസീല, കെ.ടി .റഹിയാനത്ത്, നൈലോഫര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.