മണ്ണാര്‍ക്കാട് : തെങ്കര പഞ്ചായത്തിലെ ആനമൂളിയിലുള്ള നേര്‍ച്ചപ്പാറ തോടിനെ പുനരു ജ്ജീവിപ്പിക്കാന്‍ കര്‍മ്മപദ്ധതിയുമായി വനംവകുപ്പ്. വനമഹോത്സവത്തിലുള്‍പ്പെടുത്തി മണ്ണാര്‍ക്കാട് വനവികസന ഏജന്‍സി, മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്‌റ്റേഷന്‍, ആനമൂളി വന സംരക്ഷണ സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയി ല്‍ അഗ്നിരക്ഷാസേന, സിവില്‍ ഡിഫന്‍സ് ടീം, കണ്‍സര്‍വേഷന്‍ വളണ്ടിയര്‍മാര്‍ എന്നി വര്‍ പങ്കാളികളായി. തോടിന്റെ ഇരുവശങ്ങളിലും ഇന്ന് അത്തിമര തൈകള്‍ നട്ടു. ഈറ ന്‍പനയുടേയും കരിമ്പനയുടെയും വിത്തുകളുമെറിഞ്ഞു.
ആനമൂളി മലവാരത്തില്‍ നിന്നും ഒഴുകിയെത്തുന്ന തോട് മുമ്പ് വേനല്‍ക്കാലത്ത് പോ ലും വറ്റാറില്ല. എന്നാല്‍ മൂന്ന് വര്‍ഷത്തോളമായി വേനലില്‍ വറ്റിപ്പോകുന്ന സ്ഥിതിയാ ണ്. തോടിന്റെ കരയില്‍ അത്തി, മുരുക്ക് പോലുള്ള മരങ്ങളും ധാരാളമുണ്ടായിരുന്ന തായും പറയുന്നു. നാട്ടുകാരുടെ ആവശ്യപ്രകാരമാണ് തോടിനെ പുനരുജ്ജീവിപ്പി ക്കാനായി വനംവകുപ്പ് പുനരുജ്ജീവന പദ്ധതി ആവിഷ്‌കരിച്ചത്. പരിസ്ഥിതി പ്രവര്‍ ത്തകന്‍ പി.എം. രാജന്‍ ഈറന്‍പന വിത്തുകള്‍ ഉള്‍പ്പടെ വനംവകുപ്പിന് നല്‍കി.
തെങ്കര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിന്റു സൂര്യകുമാര്‍ അത്തിതൈ നട്ട് ഉദ്ഘാടനം ചെയ്തു. വനസംരക്ഷണ സമിതി പ്രസിഡന്റ് ടി.കെ.ജുനൈസ് അധ്യക്ഷനാ യി. മണ്ണാര്‍ക്കാട് റെയ്ഞ്ച് ഓഫിസര്‍ എന്‍.സുബൈര്‍ വനമഹോത്സവ സന്ദേശം നല്‍കി. വാര്‍ഡ് മെമ്പര്‍ സീനത്ത്, മണ്ണാര്‍ക്കാട് അഗ്നിരക്ഷാനിലയം സ്റ്റേഷന്‍ ഓഫിസര്‍ പി. സുല്‍ഫീസ് ഇബ്രാഹിം, ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ഗ്രേഡ് എന്‍.പുരുഷോ ത്തമന്‍, ആനമൂളി വനസംരക്ഷണ സമിതി സെക്രട്ടറി എം.മൊഹമ്മദ് സുബൈര്‍, സിവി ല്‍ ഡിഫന്‍സ് കോര്‍ഡിനേറ്റര്‍മാരായ ടി.ജയരാജന്‍, കെ.ശ്രീജേഷ്, അഗ്നിരക്ഷാസേന അംഗങ്ങളായ ഒ.എസ്.സുഭാഷ്, വി.വിഷ്ണു, ടി.രാമകൃഷ്ണന്‍, സിവില്‍ ഡിഫന്‍സ് പോസ്റ്റ് വാര്‍ഡന്‍ മുഹമ്മദ് കാസിം, ഉണ്ണി വരദം, കാസിം തച്ചമ്പാറ, ബി.എഫ്.ഒമാരായ കെ. എസ്.സന്ധ്യ, കെ.കീപ്തി, വി.എസ്.എസ്. വൈസ് പ്രസിഡന്റ് സജിത, അംഗങ്ങളായ റഫീഖ്, ഇര്‍ഷാദ്, സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അട്ടപ്പാടി ചുരം റോഡ് വൃത്തിയാക്കി. വനംവകുപ്പ് ചെക്‌പോസ്റ്റ് മുതല്‍ അഞ്ച് കിലോ മീറ്ററോളം ദൂരത്തില്‍ റോഡിന്റെ ഇരുവശത്തുമുള്ള പ്ലാസ്റ്റിക് മാലിന്യം നിര്‍മാര്‍ജ്ജനം ചെയ്തു.