മണ്ണാര്‍ക്കാട് : എം.ഇ.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ്എസ്എല്‍സി, പ്ലസ്ടു, എന്‍.എം.എം.എസ് വിജയികളെ ആദരിക്കുന്നതിനായുള്ള വിജയോത്സവം നാളെ രാവിലെ 10ന് നടക്കും. ചടങ്ങില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഫാത്തിമ തഹ്മിന്‍ ആലാ യന്റെ ഇംഗ്ലീഷ് കവിത പുസ്തകം പ്രകാശനം ചെയ്യും. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പ്രൊഫ.ആരതി അശോക് പുസ്തക പ്രകാശനം നിര്‍വഹിക്കും. നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍, എം.ഇ.എസ് സ്റ്റേറ്റ് സിലബസ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.യു .ഹംസക്കോയ, സ്‌കൂള്‍ ചെയര്‍മാന്‍ ഷെറിന്‍ അബ്ദുല്ല, സെക്രട്ടറി കെ.പി. അക്ബര്‍, സ്‌കൂള്‍ ട്രഷറര്‍ കീടത്ത് അബ്ദു പി.ടി.എ പ്രസിഡന്റ് കെ.പി.അഷറഫ് തുടങ്ങിയവര്‍ പങ്കെടുക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!