മണ്ണാര്‍ക്കാട്:വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതിയാവശ്യപ്പെട്ട് മണ്ണാര്‍ക്കാട് യുവാവിന്റെ എകാംഗ തെരുവ് നാടകം. കലാപരി ശീലകന്‍ തച്ചമ്പാറ സ്വദേശി വിഘ്‌നേഷ് ചൂരിയോടാണ് മണ്ണാര്‍ ക്കാട് ബസ് സ്റ്റാന്റില്‍ തെരുവ് നാടകം അവതരിപ്പിച്ചത്.വാളയാര്‍ പീഡന ക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതിലുള്ള പ്രതിഷേധ വുമയാണ് വിഘ്‌നേഷ് തെരുവ് നാടകം അവതരിപ്പിച്ചത്. വാളയാറി ലെ പെണ്‍കുട്ടികള്‍ക്ക് വന്ന ദുര്‍ഗതി സ്വന്തം മക്കള്‍ക്കു മുണ്ടാകാതിരിക്കാന്‍ ശക്തമായി പ്രതികരിക്കാന്‍ വിഘ്‌നേഷ് നാടകത്തി ലൂടെ ആവശ്യപ്പെട്ടു.വാളയാറിലെ അമ്മയുടെ ദു:ഖം കാണാതെ പോകരുതെന്നും വാളയാര്‍ മറ്റൊരിടത്തും ആവര്‍ത്തി ക്കാതിരി ക്കാന്‍ പൊതുസമൂഹം ശക്തമായി പ്രതികരിക്കണമെന്ന് വിഘ്‌നേ ഷ് നാടകത്തിലുട നീളം ആവശ്യപ്പെട്ടു. വാളയാര്‍ സഹോ ദരിമാര്‍ക്ക് നിഷേധിക്കപ്പെട്ട നീതി ലഭ്യമാക്കുന്നതിനായുള്ള പോരാട്ടങ്ങള്‍ക്ക് പിന്തുണയുമായാണ് തെരുവ് നാടകം അവതരി പ്പിച്ചതെന്ന് വിഘ്‌നേഷ് പറഞ്ഞു.