കോട്ടോപ്പാടം: പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ കുടുംബ ങ്ങള്‍ക്ക് കുടിവെള്ള ടാങ്ക് വിതരണം ചെയ്തു. തിരുവിഴാംകുന്ന്, കച്ചേരിപ്പറമ്പ് പ്രദേശ ത്തെ 46 കുടുംബങ്ങള്‍ക്കാണ് 1, 92,000 രൂപ ചെലവില്‍ ടാങ്കുകള്‍ നല്‍കിയത്. മേക്കളപ്പാ റ നഗറില്‍ ടാങ്കുകളുടെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പാറയില്‍ മുഹമ്മദാലി അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗം നിജോ വര്‍ഗീസ്, മുന്‍ മെമ്പര്‍ എ.വി മത്തായി, ബാബു പൊതൊപ്പാടം, ഹുസൈന്‍ അയിനെല്ലി, അഷ്‌റഫ്, ഷാജി തുടങ്ങിയവര്‍ പങ്കെടു ത്തു.
