മണ്ണാര്‍ക്കാട്: പുണ്യങ്ങള്‍ നിറഞ്ഞ റമദാന്‍ മാസത്തിലെ അവസാന വെള്ളിയാഴ്ച ഇന്ന്. ഇരുപത്തിയേഴാം രാവിന്റെ പൂര്‍ണതയ്ക്കുപിന്നാലെയാണ് വിശ്വാസികള്‍ റമദാന്‍ മാസത്തിലെ അവസാനവെള്ളിയാഴ്ചയിലേക്ക് പ്രവേശിക്കുന്നത്. മാസങ്ങളില്‍ ശ്രേഷ്ഠ മായത് റമദാന്‍ മാസവും ദിവസങ്ങളില്‍ ശ്രേഷ്ഠമായത് വെള്ളിയാഴ്ചയുമാണെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ റംസാന്‍ മാസത്തെ വെള്ളിയാഴ്ചക്ക് വിശ്വാസികള്‍ കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുന്നു.ഇന്ന് ഉച്ചയ്ക്ക് പള്ളികളില്‍ നടക്കുന്ന ഖുത്തുബ പ്രസംഗം കേള്‍ക്കുന്നതിനും ജുമാ നമസ്‌കാരത്തില്‍ പങ്കെടുക്കുന്നതിനുമായി വിശ്വാ സികള്‍ ഒത്തുചേരും. നമസ്‌കാരത്തിനു മുമ്പുള്ള ഖുത്തുബ പ്രസംഗത്തില്‍ ഇമാമുമാര്‍ റമദാന്‍ മാസത്തിന് സലാം പറയും. അടുത്തവര്‍ഷങ്ങളിലും റമദാന്‍ നോമ്പില്‍ പങ്കാ ളിയാകാന്‍ കഴിയണേയെന്ന പ്രാര്‍ത്ഥന നടത്തിയാണ് വിശ്വാസികള്‍ പള്ളികളില്‍ നിന്നും മടങ്ങുക. അവസാന വെള്ളിയാഴ്ചയും പിന്നിടുന്നതോടെ വിശ്വാസികള്‍ പെരുന്നാള്‍ ഒരുക്കത്തിലാകും.
