കോട്ടോപ്പാടം:മനുഷ്യനും പ്രകൃതിക്കും പ്രായോഗികമായ കര്‍മ്മ പദ്ധതികളും ആശയങ്ങളുമായി മഹാത്മജി കാണിച്ച വഴികള്‍ ലോകത്തിന് ഇന്നും നൂതന സന്ദേശങ്ങള്‍ പകരുന്നതാണെന്ന് സാഹിത്യകാരന്‍ ടി.ആര്‍.തിരുവിഴാംകുന്ന്. ഗാന്ധി ജയന്തി ദിനത്തില്‍ തിരുവിഴാംകുന്ന് കോളേജ് ഓഫ് ഏവിയന്‍ സയന്‍സസ് അന്റ് മാനേജ്‌മെന്റ് ഹാളില്‍ നടന്ന സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പലതിന്റെയും പേരില്‍ പോരടിക്കുന്ന ഇക്കാലത്ത് ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ പ്രസക്തിയും ആ ജീവിതത്തിന്റെ പുനര്‍വായനയും മുന്‍പത്തേക്കാള്‍ അനിവാര്യമാവുകയാണെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഇല്യാസ് സ്വഛ്ഭാരത് മിഷന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഡോ.വിമല്‍ ആന്റണി പദ്ധതി പ്രവര്‍ത്തനങ്ങളുടെ വിവരണം നല്‍കി. ഡോ.ജി.ഗിരീഷ് വര്‍മ,വാര്‍ഡ് മെമ്പര്‍ പ്രദീപ്, അബ്ദുല്‍അലി, മരിയ ജോസഫ്,സെറ്റല്ല സിറിയക്, ഡോ.ഷംന, ഡോ.പ്രസൂണ്‍,കെ.സുനില്‍, രമ്യ ശങ്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.നിര്‍മല്‍ സുരേന്ദ്രന്‍ സ്വാഗതവും അനന്ദന നന്ദിയും പറഞ്ഞു.വിദ്യാര്‍ത്ഥികള്‍ ക്യാമ്പസില്‍ ശുചീകരണ പ്രവൃത്തികള്‍ നടത്തി.