മണ്ണാര്‍ക്കാട്:ശിശുദിനത്തോടനുബന്ധിച്ച് പാലക്കാട് ജില്ലയിലെ വജ്ര ജൂബിലി ഫെല്ലോഷിപ്പ് വിദ്യാര്‍ത്ഥികള്‍ക്കായി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ക്ലസ്റ്ററിലെ കലാകാരന്‍ ചേര്‍ന്നൊരുക്കിയ വര്‍ണ്ണം 2020 ഓണ്‍ലൈന്‍ കലോത്സവ വിജയികളെ പ്രഖ്യാപിച്ചു.നാടന്‍പ്പാട്ട്, മാ പ്പിളപ്പാട്ട്, ചിത്രരചന, നൃത്തം(എല്‍പി,യുപി) എന്നീ ഇനങ്ങളില്‍ നട ന്ന മത്സരത്തില്‍ നൂറോളം കുരുന്നുകള്‍ മാറ്റുരച്ചു.ജില്ലാ കോ ഓര്‍ഡി നേറ്റര്‍ അര്‍ജുന്‍ കെ ആര്‍ ഉദ്ഘാടനം ചെയ്തു.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് കണ്‍വീനര്‍ അനീഷ് മണ്ണാര്‍ക്കാട് നേതൃത്വം നല്‍കി. കലാമണ്ഡലം ഗായത്രി, കലാമണ്ഡലം ജയപ്രസാദ്, കഞ്ചിക്കോട് സജിത കലാമണ്ഡലം സന്തോഷ്, കലാനിലയം രാജീവ്, കിരണ്‍ പ്രസാദ് അലനല്ലൂര്‍ എന്നിവര്‍ പങ്കെടുത്തു.

അഭിജിത്ത് തൃത്താല ബ്ലോക്ക് (നാടന്‍പാട്ട്) ഫാത്തിമ അബ്ദിയ മണ്ണാ ര്‍ക്കാട് ബ്ലോക്ക് (മാപ്പിളപ്പാട്ട്) കാളിദാസ് മണ്ണാര്‍ക്കാട് ബ്ലോക്ക് (ചിത്ര രചന) മോനിഷ തൃത്താല ബ്ലോക്ക് (നൃത്തം യുപി) അനാമിക പട്ടാ മ്പി ബ്ലോക്ക് (നൃത്തം എല്‍പി) എന്നിവര്‍ ഒന്നാം സ്ഥാനവും നേടി. നിവേദിത മണ്ണാര്‍ക്കാട് ബ്ലോക്ക് (നാടന്‍പാട്ട്) വിജിത്ത് മണ്ണാ ര്‍ക്കാട് ബ്ലോക്ക് (മാപ്പിളപ്പാട്ട്) സെയ്ദലവി ഫാദി മണ്ണാര്‍ക്കാട് ബ്ലോക്ക് (ചിത്ര രചന) നയന തൃത്താല ബ്ലോക്ക് (നൃത്തം യുപി) ആര്യശ്രീ ഒറ്റപ്പാലം നഗരസഭ (നൃത്തം എല്‍പി) എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാ ക്കി. അനന്യ ശ്രീകൃഷ്ണപുരം ബ്ലോക്ക് (നാടന്‍പ്പാട്ട്) ഫാത്തി മ അബ്ദിയ മണ്ണാര്‍ക്കാട് ബ്ലോക്ക് (ചിത്രരചന) സ്വാതി തൃത്താല ബ്ലോ ക്ക് (നൃത്തം എല്‍പി) ദേവേന്ദു പട്ടാമ്പി ബ്ലോക്ക് (നൃത്തം എല്‍പി) എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!