പാലക്കാട് :സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ സര്‍വ്വേ പ്രകാരം ഇന്ന് വിവിധ ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുത്തത് 2,99,037 വിദ്യാര്‍ത്ഥികള്‍. നിലവിലെ കണക്കുകള്‍ പ്രകാരം ജില്ലയില്‍ ഒന്നാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം തരം വരെ ( പ്ലസ് വണിന് ക്ലാസ്സുകള്‍ തുടങ്ങിയിട്ടില്ലാത്തതിനാല്‍ ഈ കണക്കില്‍ അവരെ ഉള്‍പ്പെടുത്തിയിട്ടില്ല)പൊതു വിദ്യാലയത്തില്‍ പഠിക്കുന്ന കുട്ടികള്‍ 3,32,394 പേരാണ്. ടെലിവിഷന്‍, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങളില്ലാത്ത 28,838 വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ പഞ്ചായത്ത്, പട്ടിക വര്‍ഗ വികസനവകുപ്പ്, ജനപ്രതിനിധികള്‍ എന്നിവരുടെ സഹകരണത്തോടെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ലഭ്യ മാക്കാനുള്ള നടപടികള്‍ ഉടന്‍ തന്നെ കൈക്കൊള്ളുമെന്ന് സമഗ്ര ശിക്ഷ കേരള ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.