പാലക്കാട്: ലഹരി ഉപയോഗം വ്യക്തികളെ മാത്രമല്ല, സമൂഹത്തിന്റെയും സംസ്കാരത്തിന്റെ യും വളര്‍ച്ചയെ മുരടിപ്പിക്കുന്നതാണെന്നും ഇതിനെതിരെ വിദ്യാര്‍ഥികള്‍ അണി നിരക്കണമെ ന്നും പൊതുവിദ്യാഭ്യാസ- ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ‘ഓപ്പറേഷന് തൂഫാന്’ ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി വിശ്വാസ് ഇന്ത്യ പാലക്കാട് ചാപ്റ്ററും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല കുട്ടികളുടെ പാര്‍ലമെന്റ് മത്സരത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ മത്സരത്തില്‍ കൊല്ലങ്കോട് ശ്രീനാരായണ പബ്ലിക് സ്കൂളിലെ കെ. സി. ശ്രേയ ഒന്നാം സ്ഥാനം നേടി. പെരിങ്ങോട്ടുകുറിശ്ശി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഫായ്ഹ പ്രവീണ്‍ രണ്ടാം സ്ഥാനവും കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ജി. ഫിദല്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ആയക്കാട് സി. എ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ബേസില്‍ ഷിബു, മുതലമട ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഐ. മുഹമ്മദ് ഇഷാം, ബിഗ് ബസാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കെ. ചന്ദന, പുതുനഗരം മുസ്ലിം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ജെ.ഫാത്തിമ സന, പല്ലാവൂര്‍ ചിന്മയ വിദ്യാലയത്തിലെ കെ.തുഷാര ബാബുരാജ് എന്നിവര്‍ ആശ്വാസ സമ്മാനങ്ങള്‍ക്ക് അര്‍ഹരായി. വിജയങ്ങള്‍ക്കുള്ള ഉപഹാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു. മുന്‍ ജില്ലാ ജഡ്ജ് ടി. ഇന്ദിര, മുന്‍ ഡി. വൈ. എസ്. പി. വി. എസ്. മുഹമ്മദ് കാസിം, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം ദീപാ ജയപ്രകാശ് എന്നിവരാണ് മത്സരത്തിന്റെ വിധികര്‍ത്താക്കള്‍.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വിശ്വാസ് വൈസ് പ്രസിഡന്റ് ബി. ജയരാജ് അധ്യക്ഷനായി. വിശ്വാസ് ഇന്ത്യ സെക്രട്ടറി ജനറല്‍ അഡ്വ. പി. പ്രേംനാഥ്, എക്സൈസ് അസിസ്റ്റ ന്റ് കമ്മീഷണര്‍ സജീവന്, അസിസ്റ്റന്റ് എഡ്യൂക്കേഷന്‍ ഓഫീസര്‍ പി. പി. രമേശ്, എസ്. ബി. ഐ.ചീഫ് മാനേജര്‍ കൃഷ്ണനുണ്ണി, പൊലിസ് സബ് ഇന്‍സ്പെക്ടര്‍മാരായ യു.മനോജ്, ശ്രീധരന്, വിശ്വാസ നിയമവേദി കണ്‍വീനര്‍ അഡ്വ.കെ.വിജയ, വിശ്വാസ് വൈസ് പ്രസിഡന്റ് അഡ്വ.എന്‍. രാഖി, സെക്രട്ടറി എം.ദേവദാസന് എന്നിവര്‍ പങ്കെടുത്തു.
