കോട്ടോപ്പാടം: ആര്യമ്പാവ് – കോട്ടോപ്പാടം റോഡിലെ വാടകമുറിയില്‍ സൂക്ഷിച്ചിരുന്ന 47,290 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പൊലിസ് പിടികൂടി. 48 ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. മണ്ണാര്‍ക്കാട് ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാന ത്തില്‍ ഉച്ചയോടെയായിരുന്നു പരിശോധന.മണ്ണാര്‍ക്കാട് എസ്.ഐ. വി. വിവേകിന്റെ നേതൃത്വ ത്തിലുള്ള ഡാന്‍സാഫ് സംഘവും, നാട്ടുകല്‍ എസ്.ഐ. വി. അനു അംജൂമിന്റെ നേതൃത്വത്തിലു ള്ള പൊലിസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ താഴ ത്തെ നിലയില്‍ ഗോവണിപ്പടിയോട് ചേര്‍ന്നുള്ള മുറിയിലായിരുന്നു ഇവ സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട്, കേരള പോലീസ് ആക്ട്, കോട്പ ആക്ട് എന്നിവ പ്രകാരം നാട്ടുകല്‍ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
