മണ്ണാര്‍ക്കാട് :മഹാമാരിയുടെ പിടിയില്‍ നിന്നും മനുഷ്യ ലോകം മോചനത്തിനും അതിജീവനത്തിനും വേണ്ടി ജീവന്‍മരണ പോരാ ട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന അവസരത്തില്‍ ഒരു ഭരണകൂടം പ്രശസ്തി വര്‍ദ്ധിപ്പിക്കാന്‍ കാണിച്ച തിടുക്കമാണ് മലപ്പുറം ജില്ലയിലെ ഇരി മ്പിളിയം ഗവണ്‍മെന്റ് സ്‌കൂളിലെ ദേവിക എന്ന വിദ്യാര്‍ത്ഥിനി യുടെ ദാരുണമായ മരണത്തില്‍ കലാശിച്ചതെന്ന് കെഎച്ച്എസ്ടിയു പാലക്കാട് ജില്ലാ കമ്മിറ്റി ഓണ്‍ലൈന്‍ യോഗം കുറ്റപ്പെടുത്തി. വിദ്യാ ര്‍ത്ഥിനിയുടെ ആത്മഹത്യ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യം ലഭ്യമാവാത്തതു മൂലമാണെന്ന വാര്‍ത്ത സാംസ്‌ക്കാരിക കേരളത്തി നും കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിനും അപമാനകരമാ ണ്. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അന്തസത്ത ഉള്‍കൊ ള്ളാതെ ആവശ്യമായ പഠനങ്ങളോ മുന്നൊരുക്കങ്ങളോ ഇല്ലാതെ യാണ് സര്‍ക്കാര്‍ ധൃതി പിടിച്ച് വീഡിയോ ടെലികാസ്റ്റിംഗ് പഠന പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നത്. കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന ഡിജിറ്റലൈസേഷന്‍ പരീക്ഷണങ്ങള്‍ക്ക് മുന്‍പെ തന്നെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും അത് സ്വീകാര്യവും പ്രാപ്യവുമാണോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണ മായിരുന്നുവെന്നും യോഗം ആവശ്യപ്പെട്ടു.ഭരണഘടന ഉറപ്പു നല്‍കുന്ന അവസരസമത്വം നടപ്പിലാക്കുവാന്‍ ബാധ്യതയുള ഒരു ജനാധിപത്യ സര്‍ക്കാര്‍ സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥി സമൂഹത്തെയും രക്ഷിതാ ക്കളെയും പരിഗണിക്കാതെ വലിയ പ്രചാരണം നല്കി വിദ്യാഭ്യാസ രംഗത്ത് നടത്തുന്ന ഈ തലതിരിഞ്ഞ പരീക്ഷണങ്ങള്‍ വിദ്യാര്‍ത്ഥി കളിലും രക്ഷിതാക്കളിലും സൃഷ്ടിക്കുന്ന മാനസിക സംഘര്‍ഷങ്ങ ളെ കുറിച്ച് ഗവണ്‍മെന്റ് തുറന്ന മനസോടെ പഠനം നടത്തുവാന്‍ തയ്യാറാകണമെന്ന് കെ എച്ച് എസ് ടി യു പാലക്കാട് ജില്ലാ കമ്മിറ്റി ഓണ്‍ ലൈന്‍ മീറ്റിംഗ് ആവശ്യപ്പെട്ടു.സംസ്ഥാന സെക്രട്ടറി സി സൈതലവി ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡന്റ് പി അഷ്റഫ് ,ജനറല്‍ സെക്രട്ടറി കെ.കെ നജ്മുദ്ദീന്‍ ,എം പി സാദിഖ് ,കെ.എച്ച് ഫഹദ് ,കെ.എ ഹുസ്‌നി മുബാറക്,വി .പി ഫൈസല്‍ ,സി .പി മൊയ്തീന്‍ ,എന്‍ ഹബീബ് റഹ്മാന്‍ എം .ടി ഇര്‍ഫാന്‍,എന്നിവര്‍ സംബന്ധിച്ചു .

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!