പാലക്കാട്:ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇരുപത്തിരണ്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യപ്രതിയെ പാലക്കാട് റെയില്‍വേ പൊലിസ് പശ്ചിമബംഗാളില്‍ നിന്നും പിടികൂടി. പശ്ചിമബംഗാള്‍ പൂര്‍വ ബര്‍ധമാന്‍ ജില്ലയിലെ ഹമീദ്പൂര്‍ സ്വദേശി സമീന്‍ സെഖ് (27) ആണ് അറസ്റ്റിലായത്. ഇയാള്‍ കേരളത്തിലേക്ക് ട്രെയിന്‍മാര്‍ഗം വന്‍തോതില്‍ കഞ്ചാ വ് കടത്തിയിരുന്ന അന്തര്‍സംസ്ഥാന ലഹരിമാഫിയയുടെ മുഖ്യസൂത്രധാരനാണെന്ന് പൊലിസ് പറഞ്ഞു. പശ്ചിമബംഗാളിലെ പൂര്‍വ ബര്‍ധമാന്‍ ജില്ലയിലെ പൂര്ബസ്ഥലിയിലുള്ള ഒളിത്താവള ത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കേരളത്തിലെത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 19-നാണ് ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലെ മൂന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ വെച്ച് 22.40 കിലോഗ്രാം കഞ്ചാവ് സഹിതം പശ്ചിമബംഗാള്‍ സ്വദേശികളായ അസിം സെഖ്, സാഹിദുല്‍ മല്ലിക്ക് എന്നിവരെ റെയില്‍വേ പൊലിസ് പിടികൂടിയത്. തുടരന്വേഷണത്തി ല്‍ കൂട്ടാളിയായ മസൂദ് സെഖിനെയും അറസ്റ്റ് ചെയ്തിരുന്നു.ഇവരെ വിശദമായി ചോദ്യംചെയ്തതില്‍ നിന്നാണ് സംഘത്തിലെ മറ്റുകണ്ണികളെ കുറിച്ച് പൊലിസ് വിവരംലഭിച്ചത്. തുടര്‍ന്ന് റെയില്‍വേ പൊലീസ് സൂപ്രണ്ട് ബി.കൃഷ്ണകുമാറിന്റെ മേല്‍നോട്ടത്തില്‍ രൂപകരിച്ച പ്രത്യേക അന്വേഷണ സംഘത്തിലുള്ള ഡി.വൈ.എസ്.പി. മനോജ് വലിയട്ട, പൊലക്കാട് റെയിവല്‍വേ പൊലിസ് ഇന്‍സ്പെക്ടര്‍ പ്രതാപ്, എസ്.ഐ. കെ.ജെ പ്രവീണ്‍ എന്നിവര്‍ പശ്ചിമബംഗാളിലെത്തുകയാ യിരുന്നു. പാലക്കാട് റെയില്‍വേ പൊലിസ് സ്റ്റേഷനിലെ എ.എസ്..ൈ വി.എം ഷക്കീര്‍, സീനിയര്‍ സി.പി.ഒ. വി.രാമന്, സി.പി.ഒ. കെ.സിജു, ആര്.പി.എഫ്. സി.പി.ഡി.എസ്. കോണ്‍സ്റ്റബിള്‍ അബ്ദുല്‍ സത്താര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ഹൗറയിലെത്തിയ പൊലിസ് സംഘം ദിവസങ്ങളോളം നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് സമീനിന്റെ ഒളിത്താവളം കണ്ടെത്തുകയും വിദഗ്ദ്ധമായ നീക്കത്തിലൂടെ പ്രതിയെ പിടികൂടിയ തുമെന്ന് പൊലിസ് പറഞ്ഞു.12 വര്‍ഷം മുന്‍പ് കെട്ടിട നിര്‍മാണ ജോലിക്കായി കേരളത്തിലെത്തി യ സമീന്‍ മാഹിയിലും തലശ്ശേരിയിലും താമസിച്ചിരുന്നതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്. പിന്നീടാണ് പശ്ചിമബംഗാളില്‍ നിന്നും കേരളത്തിലേക്ക് ജോലിക്കായി എത്തുന്ന ഇതര സംസ്ഥാ ന തൊഴിലാളികളെ ഉപയോഗപ്പെടുത്തി കഞ്ചാവ് കടത്തുന്ന ശൃംഖല ഇയാള്‍ കെട്ടിപ്പടുത്തിയെ ന്നാണ് പൊലിസ് പറയുന്നത്. പാലക്കാട്, തിരൂര്‍, കോഴിക്കോട് തുടങ്ങി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ട്രെയിന്‍ മാര്‍ഗം വന്‍തോതില്‍ കഞ്ചാവ് എത്തിച്ചിരുന്നത് ഇയാളാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മലപ്പുറം, വാഴക്കാട് പൊലിസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്.അന്തര്‍സംസ്ഥാന ലഹരിക്കടത്ത് ശൃംഖലയുടെ പ്രധാന സൂത്രധാരനെ പശ്ചിമ ബംഗാളിലെത്തി പിടികൂടാനായത് കേരള റെയില്‍വേ പൊലിസിന്റെ അന്വേഷണ മികവിന് മറ്റൊരു നേട്ടമായി. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
