മണ്ണാര്‍ക്കാട്:മഴയത്ത് മതിലിടിഞ്ഞ് ടാങ്കിന് മുകളിലേക്ക് വീണ് മത്സ്യകൃഷി നശിച്ചു.മണ്ണാര്‍ക്കാട് തോരാപുരം കൃഷ്ണ നിവാസിലെ സിനു കൃഷ്ണന്റെ മത്സ്യകൃഷിയാണ് നശിച്ചത്.മൂന്ന് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.ഫിഷറീസ് വകുപ്പിന്റെ നിര്‍ദേശങ്ങളനുസരിച്ച് വീടിന് പുറകിലായി ബയോഫ്ലോക്ക് രീതി യില്‍ കൃഷി ചെയ്ത് വരികയായിരുന്ന മത്സ്യങ്ങളാണ് നശിച്ചത്. ഒന്നാം ഘട്ട ലോക്ക്ഡൗണില്‍ മണ്ണാര്‍ക്കാട് പരിസരത്ത് ശുദ്ധമായ മീന്‍ നല്‍കാന്‍ സിനുവിന് കഴിഞ്ഞിരുന്നു. വിജയകരമായ വിള വെടുപ്പിനെ തുടര്‍ന്ന് അടുത്ത സീസണിലേക്കായി എറണാകുളം ആര്‍ജിസിഎ യില്‍ നിന്നും നാലായിരത്തോളം മത്സ്യക്കുഞ്ഞുങ്ങ ളെ വാങ്ങി വളര്‍ത്തി വരികയായിരുന്നു.ജൂലൈ മാസത്തില്‍ വിള വെടുക്കേണ്ടിയിരുന്ന മത്സ്യങ്ങളാണ് ചത്തുപോയത്. റൂഫിങ്ങും ടാങ്കും അനുബന്ധ ഉപകരണങ്ങളും പൂര്‍ണ്ണമായും നശിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയാണ് മതിലിടിയാന്‍ കാരണമായത്.