അഗളി: കുടുംബശ്രീ അട്ടപ്പാടി സ്പെഷ്യല്‍ പ്രൊജക്ടിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അട്ടപ്പാ ടി ട്രൈബല്‍ ഫുട്ബോള്‍ ലീഗില്‍ പുരുഷവിഭാഗത്തില്‍ ബി.എസ്.കെ. കാരറയും വനിതാവിഭാഗ ത്തില്‍ വീ വണ്‍ കാവുണ്ടിക്കലും ജേതാക്കളായി. മൂന്ന് ദിവസങ്ങളിലായി അഗളി പഞ്ചായത്ത് മൈതാനത്ത് നടന്ന ടൂര്‍ണമെന്റില്‍ 62 ടീമുകള്‍ മാറ്റുരച്ചു.പുരുഷവിഭാഗം ഫൈനലില്‍ ബി.എസ്. കെ. കാരറ, റോയല്‍സ് വടകോട്ടത്തറയും, വനിതാ വിഭാഗത്തില്‍ വൈ.എഫ്.സി. ആനാവായ്, വീ വണ്‍ കാവുണ്ടിക്കലും തമ്മിലായിരുന്നു മത്സരം. മുഴുവന്‍ സമയങ്ങളിലും ഷൂട്ട് ഔട്ട് മത്സരങ്ങളി ലും സമനില പാലിച്ച മത്സരത്തില്‍ ടോസിലൂടെയാണ് വിജയികളെ നിശ്ചയിച്ചത്. പുരുഷ വിഭാഗ ത്തില്‍ അനശ്വര അബ്ബണ്ണൂരും, വനിതാ വിഭാഗത്തില്‍ ഷോളയൂര്‍ പി.എസ്. ക്ലബും മൂന്നാം സ്ഥാനം നേടി.

ടൂര്‍ണമെന്റിലെ മികച്ച താരങ്ങളായി റോയല്‍സ് വടകോട്ടത്തറ ടീമിലെ രാഹുല്‍ (പുരുഷ വിഭാ ഗം), വീ വണ്‍ കാവുണ്ടിക്കല്‍ ടീമിലെ ശ്വേത (വനിതാ വിഭാഗം) എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. ആദര്‍ശ് കാരറ (പുരുഷ വിഭാഗം), അജിത ആനവായ് (വനിതാ വിഭാഗം) എന്നിവരാണ് ഫൈനലി ലെ താരങ്ങള്‍. എമേര്‍ജിങ് പ്ലേയര്‍മാരായി മിഥുന് തടിക്കുണ്ട് (പുരുഷ വിഭാഗം), ഗായത്രി പട്ടിമാ ളം (വനിതാ വിഭാഗം) എന്നിവരെയും, മികച്ച ഗോള്‍കീപ്പര്‍മാരായി ജിതിന് കാരറ (പുരുഷ വിഭാ ഗം), ധന്‍സിക പി.മേലെകണ്ടിയൂര് (വനിതാ വിഭാഗം) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
ഫൈനല്‍ മത്സരം അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അല്ലനും സമാപന സമ്മേള നം ജില്ലാ പഞ്ചായത്ത് അംഗം വി.എം. ലത്തീഫും ഉദ്ഘാടനം ചെയ്തു. അട്ടപ്പാടി ജനമൈത്രി എക് സൈസ് സി.ഐ. ബാലസുബ്രഹ്മണ്യം മുഖ്യാതിഥിയായിരുന്നു. കുടുംബശ്രീ അഗളി പഞ്ചായത്ത് സമിതി പ്രസിഡന്റ് സരസ്വതി മുത്തുകുമാര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സമിതി പ്രസി ഡന്റുമാരായ പ്രജ നാരായണന്, അനിത ബാബു, തുളസീമണി, സെക്രട്ടറിമാരായ രേശി, സുകന്യ, രാധിക, സുമതി, പി.എസ്. കോര്‍ഡിനേറ്റര്‍മാര്‍, ഫിനാന്‍സ് മാനേജര്‍ ഷൈലജ എന്നിവര്‍ സമ്മാന ദാനം നിര്‍വഹിച്ചു. യൂത്ത് കോര്‍ഡിനേറ്റര്‍മാരായ രാജേഷ്, സുരേഷ്, ഗണേഷ്, ചന്ദ്രന് എന്നിവര്‍ മേളയ്ക്ക് നേതൃത്വം നല്കി.ടൂര്‍ണമെന്റില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട യുവതീയുവാക്കള്‍ക്ക് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രത്യേക പരിശീലനം നല്കു മെന്ന് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ അറിയിച്ചു.
