മണ്ണാര്‍ക്കാട്: നൊട്ടമല ഭാഗത്ത് ജിയോ ഇന്‍ഫോ കോം കമ്പനിയുടെ മൊബൈല്‍ ടവറില്‍ പട്ടാപ്പ കല് മോഷണം നടത്തിയ ആളെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. തെങ്കര മണലടി മേലേ തില്‍ വീട്ടില്‍ എം.സഹദ് (29)നെയാണ് മണ്ണാര്‍ക്കാട് എസ്.എച്ച്.ഒ. വി.വിവേകിന്റെ നേതൃത്വ ത്തില്‍ അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 24-ന് ഉച്ചയോടെയായിരുന്നു സംഭവം. തല തുണികൊണ്ട് മൂടിയും മുഖംമറച്ചും അടിവസ്ത്രം ധരിച്ച് യുവാവ് എത്തുന്നതിന്റെ ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്. നൊട്ട മലയിലുള്ള എം.ആര്.ഇ. എസ്റ്റേറ്റില്‍ സ്ഥിതി ചെയ്യുന്ന മൊബൈല്‍ ടവറിലെ മീറ്റര്‍ ബോക്സ്, ജനറേറ്റര്‍ എര്‍ത്ത് കേബിളിന്റെ 15 മീറ്റര്‍ കോപ്പര്‍ കേബിളുകളുമാണ് അപഹരി ച്ചത്. കൂടാതെ വാതിലിന്റെ പൂട്ട് തകര്‍ത്തും കമ്പനിക്ക് ഏകദേശം 12,000 രൂപയുടെ നാശനഷ്ടമു ണ്ടാക്കിയെ ന്നും പരാതിയുണ്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലിസ് പിടികൂടിയത്.
