ഭരണഘടനാ ദിനാചരണം; മുട്ടിക്കുളങ്ങരയില്‍ വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നല്കി റെയില്‍വേ പൊലിസ്
പാലക്കാട്: ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി മുട്ടികുളങ്ങര എ.യു.പി. സ്കൂളില്‍ പാലക്കാട് റെയില്‍വേ പൊലിസിന്റെ ആഭിമുഖ്യത്തില്‍ നിയമാവബോധ ക്ലാസും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും സ്ത്രീശാക്തീകരണ ക്ലാസും സംഘടിപ്പിച്ചു.പാലക്കാട് റെയില്‍വേ പൊലിസ് സ്റ്റേഷന് എസ്.ഐ. കെ.ജെ പ്രവീണ്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
ഭരണഘടനയുടെ പ്രാധാന്യം, പൗരന്മാരുടെ അവകാശങ്ങളും കടമകളും, നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത, ലഹരിയുടെ ദൂഷ്യഫലങ്ങള്‍, സ്ത്രീസുരക്ഷ, സ്ത്രീശാ ക്തീകരണം തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണം നല്കി.നല്ല പൗരന്മാരാകുക എന്നത് നല്ല വിദ്യാര്ഥികളാകുന്നതില് നിന്നാണ് ആരംഭിക്കുന്നതെന്നും ഭരണഘടന നല്കുന്ന അവകാശങ്ങള്‍ക്കൊപ്പം പൗരന്മാര് കടമകളും നിര്‍വഹിക്കണമെന്ന് ബോധവല്‍ക്കരണ ക്ലാസ് ഓര്‍മിപ്പിച്ചു. മറ്റുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും നിയമങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നവരായി വിദ്യാര്‍ഥികള്‍ വളരണമെന്നും സമാപന സന്ദേശത്തില്‍ പൊലിസ് വ്യക്തമാക്കി.
സി.പി.ഒ. സന്ദീപ്,പ്രധാന അധ്യാപിക ജ്യോതി, അധ്യാപകരായ കിഷോര്‍, റഷീദ്, നാലാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെയുള്ള നൂറോളം വിദ്യാര്‍ത്ഥികളും പങ്കെടുത്തു.
