മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മദര്‍കെയര്‍ ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ പ്രമേഹരോഗികള്‍ ക്കായി സൗജന്യ പ്രമേഹ-നേത്ര പരിശോധന ക്യാംപ് സംഘടിപ്പിക്കുന്നു. നവംബര്‍ ഒന്‍പതിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ആശുപത്രിയിലാണ് ക്യാംപ് നടക്കുക. പ്രമുഖ കണ്‍സള്‍ട്ടന്റ് ഒഫ്താല്‍മോളജിസ്റ്റും മെഡിക്കല്‍ റെറ്റിന സ്പെഷ്യലിസ്റ്റുമായ ഡോ.അതുല്‍ മോഹന്‍ രോഗികളെ പരിശോധിക്കും.
പ്രമേഹം മൂലം കണ്ണിന്റെ റെറ്റിനയിലുണ്ടാകുന്ന രക്തക്കുഴല്‍ തരാറുകളും കാഴ്ചപ്രശ്നങ്ങളും (ഡയബറ്റിക് റെറ്റിനോപ്പതി) പ്രാരംഭ ഘട്ടത്തില്‍ തന്നെ കണ്ടെത്തി പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാംപ് ഒരുക്കിയിരിക്കുന്നത്. സാധാരണയായി 1500 രൂപയോളം ചെലവു വരുന്ന, ആധുനിക ഫണ്ടസ് കാമറ ഉപയോഗിച്ചുള്ള റെറ്റിന പരിശോധന ക്യാംപില്‍ പങ്കെടു ക്കുന്നവര്‍ക്ക് തികച്ചും സൗജന്യമായിരിക്കും. ഇതിനുപുറമേ ക്യാംപ് ദിനത്തിലെ ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും സൗജന്യമാണ്. ക്യാംപില്‍ പങ്കെടുക്കുന്നവര്‍ക്ക് തുടര്‍പരിശോധനകള്‍ക്കും ചികിത്സകള്‍ക്കും 20 ശതമാനം ഇളവും ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രമേഹ രോഗികള്‍ കൃത്യമായ ഇടവേളകളില്‍ കാഴ്ചയും റെറ്റിനയും പരിശോധിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് ആശുപത്രി മാനേജ്മെ ന്റ് അറിയിച്ചു. 60വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ക്യാംപില്‍ പങ്കെടുത്ത് നേത്രസംബന്ധ മായ പ്രശ്നങ്ങള്‍ പരിശോധിക്കാനും സാധിക്കും.കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനുമായി 04924 227700, 8138850117 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
