എടത്തനാട്ടുകര: ഒന്നാംക്ലാസിലെ ‘പിന്നെയും പിന്നെയും ചെറുതായി പാലപ്പം’ എന്ന പാഠഭാഗ പ്രവര്‍ത്തനത്തിന്റെ മൂച്ചിക്കല്‍ ഗവ.എല്‍.പി. സ്കൂളിലൊരുക്കിയ പലഹാരപ്രദര്‍ശനം ശ്രദ്ധേ യമായി. വ്യത്യസ്തരുചികളിലുള്ള പലഹാരങ്ങള്‍ പരിചയപ്പെടല്‍, നാടന്‍വിഭവങ്ങളുടെ ഗുണവും രുചിയും മനസിലാക്കല്‍, രുചിക്ക് അനുസരിച്ച് വിഭവങ്ങളെ വേര്‍തിരിക്കല്‍ എന്നിവയെ കുറിച്ച് വിദ്യാര്‍ഥികളെ അറിയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പലഹാരപ്രദര്‍ശനം സംഘടിപ്പിച്ചത്. ഇതിലേക്കാവശ്യമായ പലഹാരങ്ങള്‍ വിദ്യാര്‍ഥികളും അധ്യാപകരും വീട്ടില്‍ നിന്നും തയാറാക്കി യാണ് എത്തിച്ചത്.പലഹാരമേള വാര്‍ഡ് മെമ്പര്‍ നിജാസ് ഒതുക്കുംപുറത്ത് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന് വി.പ്രദീപ്കുമാര്‍ അധ്യക്ഷനായി. അധ്യാപികമാരായ പി.ജിഷി, സി.പി വഹീദ എന്നിവര്‍ ക്ലാസെടുത്തു.
