പാലക്കാട്: ട്രെയിന്‍ യാത്രക്കാരിയായ പെണ്‍കുട്ടിയ്ക്ക് മാനഹാനിയുണ്ടാക്കുന്ന രീതിയില്‍ പെരുമാറിയെന്ന പരാതിയില്‍ യുവാവിനെ പാലക്കാട് റെയില്‍വേ പൊലിസ് പിടികൂടി. എറണാ കുളം കടമക്കുടി പൂത്തേടത്ത് പി.എസ് ശ്രീനേഷ് (26)ആണ് പിടിയിലായത്.

തിങ്കളാഴ്ച ശബരി എക്സ്പ്രസില്‍ വെച്ചായിരുന്നു സംഭവം. പാലക്കാട് റെയില്‍വേ പൊലിസ് സ്റ്റേഷന് എസ്.ഐ. കെ.ജെ പ്രവീണ്‍, ഗ്രേഡ് എ.എസ്.ഐ. ലതിക, സിവില്‍പൊലിസ് ഓഫിസര്‍ മാരായ സോണിയ, സിജു, അബ്ദുല്‍കലാം എന്നിവര്‍ ചേര്‍ന്നാണ് യുവാവിനെ പിടികൂടിയത്. ഞായറാഴ്ച വൈകിട്ട് കൊല്ലം-തിരുപ്പതി എക്സ്പ്രസില്‍ വെച്ച് യാത്രക്കാരിയെ പെണ്‍കുട്ടിയെ ഉപദ്രവിച്ച സംഭവത്തില്‍ അരുണ്കാര്ത്തി (30) എന്ന യുവാവിനെ റെയില്‍വേ പൊലിസ് പിടി കൂടിയിരുന്നു.

സംഭവത്തിന് ശേഷം രക്ഷപ്പെട്ട യുവാവിനെ എസ്.ഐ കെ.ജെ പ്രവീണ്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ സന്ദീപ്, സഫറലിഖാന്‍, ഗോകുല്‍, സനൂപ് എന്നിവരടങ്ങിയ സംഘമാണ് യുവാവിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
