അലനല്ലൂര്‍: വേനല്‍ക്കാലങ്ങളില്‍ അലനല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നേരിടുന്ന വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി സബ് സ്റ്റേഷന്റെ വൈദ്യുതി പ്രസരണ ശേഷി വര്‍ധിപ്പിക്കാന്‍ കെ.എസ്.ഇ.ബി. ഒരുങ്ങുന്നു. നിലവിലുള്ള 15 മെഗാവാട്ട് ആംപി യര്‍ ശേഷിയില്‍ നിന്ന് മൂന്ന് മെഗാവോള്‍ട്ട് ആംപിയര്‍ അധികശേഷി കൂടി ഉയര്‍ത്തി 18 മെഗാവാ ട്ട് ആംപിയര്‍ ആക്കി വര്‍ധിപ്പിക്കാനാണ് പദ്ധതി. ഇതിന്റെ ഭാഗമായുള്ള നടപടികളുടെ മുന്നോടി യായി മണ്ണാര്‍ക്കാട് സബ്ഡിവിഷന് ട്രാന്സ്മിഷന് വിഭാഗം അസി.എക്സിക്യുട്ടിവ് എഞ്ചിനീയര്‍ ബി.മുഹമ്മദ് സലീമിന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച അലനല്ലൂരില്‍ യോഗം ചേരും.
അലനല്ലൂര്‍, കോട്ടോപ്പാടം പഞ്ചായത്തുകളും തച്ചനാട്ടുകര, മലപ്പുറം ജില്ലയിലെ വെട്ടത്തൂര്‍, അര ക്കുപറമ്പ്, താഴേക്കോട്, എടപ്പറ്റ പഞ്ചായത്തുകളുടെ ചില ഭാഗങ്ങളും ഉള്‍പ്പെടുന്ന ഈ സെക്ഷ നില് ആകെ 32,000 ഉപഭോക്താക്കളാണുള്ളത്. മലയോര പ്രദേശങ്ങളും തോട്ടങ്ങളുമെല്ലാം ഉള്‍പ്പെ ടുന്ന ഇവിടെ പ്രത്യേകിച്ച് വേനല്‍ക്കാലങ്ങളില്‍ വൈദ്യുതി ഉപഭോഗം വര്‍ധിക്കുന്നത് പതിവാണ്. സബ് സ്റ്റേഷനില്‍ നിലവിലുള്ള അഞ്ച് വീതം മെഗാവാട്ട് ആംപിയറിന്റെ മൂന്ന് ട്രാന്‍സ്ഫോര്‍മറുക ളിലൂടെയാണ് വൈദ്യുതി വിതരണം നടക്കുന്നത്. എന്നാല്‍, കൊടുംവേനലില്‍ ഉപഭോഗം കൂടു മ്പോള്‍ 15 മെഗാവോള്‍ട്ട് ആംപിയര്‍ ശേഷി മറികടക്കുന്ന സാഹചര്യത്തില്‍ ട്രാന്‍സ്ഫോര്‍മറുകള്‍ യാന്ത്രികമായി പ്രവര്‍ത്തനരഹിതമാകുന്ന പ്രശ്നം നിലനില്‍ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍, ഇത്തരംപ്രശ്നങ്ങള്‍ നേരിടുന്ന സംസ്ഥാനത്തെ സബ്സ്റ്റേഷനുകളുടെ പ്രസരണശേഷി വര്‍ധിപ്പി ക്കുന്നതിന്റെ ഭാഗമായി മണ്ണാര്‍ക്കാട് നിന്നും റിപ്പോര്‍ട്ട് നല്കുകയുണ്ടായി. മണ്ണാര്‍ക്കാട് സബ് ഡിവിഷനില്‍ നിന്നുള്ള നിരന്തര ഇടപെടലുകളുടെ ഫലമായാണ് അലനല്ലൂര്‍ സബ് സ്റ്റേഷന്റെ കാര്യം പരിഗണിക്കപ്പെട്ടത്.
ആദ്യഘട്ടത്തില്‍ അധികശേഷിയുള്ള ഒരു ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാനാണ് നീക്കം. പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി, കരിങ്കല്ല് കൊണ്ട് അടിത്തറ കെട്ടുന്നതും ഓയില്‍ നിറച്ച് ഫില്ട്ടറേഷന് നടത്തി പത്തുദിവസം പ്രവര്‍ത്തിപ്പിച്ച ശേഷം സ്ഥാപിക്കുന്നതു മായ സാങ്കേതിക നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഈ പ്രവൃത്തികള്‍ നടക്കുന്ന ഘട്ടത്തില്‍ സെക്ഷന്‍ പരിധിയിലെ പുത്തൂര്‍, അലനല്ലൂര്‍ 11 കെ.വി. ഫീഡറുകളിലേക്കുള്ള വൈദ്യുതി മുടങ്ങാതിരിക്കാന്‍ താഴേക്കോടുള്ള 33 കെ.വി. സബ് സ്റ്റേഷനില്‍ നിന്നും മറ്റ് സെക്ഷനുകളില്‍ നിന്നും വൈദ്യുതി എത്തിക്കുന്നതിനുള്ള ബദല്‍ സംവിധാനങ്ങളും യോഗം ചര്‍ച്ച ചെയ്യും.
കുമരംപുത്തൂരില്‍ പുതിയ സബ് സ്റ്റേഷനും അട്ടപ്പാടി ഗ്രീന്‍ കോറിഡോര്‍ പദ്ധതിയുമെല്ലാം യാഥാര്‍ഥ്യമാകുന്നതോടെ അലനല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇതുവരെ പ്രശ്നങ്ങളില്ലാതെ വൈദ്യുതിവി തരണം സുഗമമാക്കുന്നതിനുള്ള ഇടപെടലായാണ് അലനല്ലൂര്‍ സബ് സ്റ്റേഷനിലെ പ്രവര്ത്തനശേ ഷി വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നത്.

വാര്‍ത്ത കോപ്പിയടിക്കുന്നവര്‍ ശ്രദ്ധിക്കുക: www.unveilnewser.comഎന്ന ഈ ഓണ്‍ലൈന്‍ പോര്‍ട്ടലി ല്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ള താണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാര്‍ത്തകള്‍ ഫോട്ടോ എടുത്തോ ഗൂഗിള്‍ ലെന്‍സ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യല്‍ മീഡിയയിലോ പ്രചരിപ്പിക്കുന്ന ത് പകര്‍പ്പവകാശ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൈ ബര്സെല്ലില് പരാതിപ്പെടുന്നതായിരിക്കും. മാന്യമായ മാധ്യമപ്രവര്‍ത്തനത്തെ മാനിക്കു ന്നത് നല്ല സംസ്കാരത്തിന്റെ ഭാഗമാണ്. അതുണ്ടെങ്കില്‍ കോപ്പിചെയ്യാതിരിക്കുക. വാര്‍ത്തകള്‍ ലിങ്ക് സഹിതം നേരിട്ട് ഷെയര്‍ ചെയ്യുക.