കോട്ടാപ്പാടം: സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനും പുതിയ തലമുറയിലെ പ്രവര് ത്തകരെ നേതൃത്വത്തിലേക്ക് വളര്‍ത്തിയെടുക്കുന്നതിനുമായി യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘പ്രയാണ്‍’ ദ്വിദിന പഠന ക്യാംപ് സമാപിച്ചു. തിരുവിഴാംകുന്ന് ടി.പി. കണ്വെന്ഷന് സെന്ററില്‍ നടന്ന ക്യാംപ് പട്ടിക ജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി ഉദ്ഘാടനം ചെയ്തു. എടത്ത നാട്ടുകര മുതല്‍ ഷോളയൂര്‍ വരെയുള്ള വിവിധ മേഖലകളില്‍ നിന്നായി 200-ലധികം യുവാക്കള്‍ പങ്കെടുത്തു.
സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാംപ് സംഘടിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ഇന്‍ ചാര്‍ജ് ടിജോ പി. ജോസ് ചടങ്ങില്‍ അധ്യക്ഷനായി. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയില്‍, ഡി.സി.സി. സെക്രട്ടറിമാരായ പി.ആര് സുരേഷ്, അഹമ്മദ് അഷറഫ്, ക്യാംപ് കണ്‍വീനര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്, ഹനീഫ, നസീര്‍ ബാബു മാസ്റ്റര്‍, മുരളീധരന് തുടങ്ങിയ പ്രമുഖ നേതാക്കളും യൂത്ത് കോണ്‍ഗ്രസ് നിയോ ജകമണ്ഡലം ഭാരവാഹികള്‍ വിവിധ മണ്ഡലം പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നേതൃത്വ സംഗമം, വിവിധ വിഷയങ്ങളിലെ ചര്‍ച്ചകള്‍, പഠനസെഷനുകള്‍ എന്നിവ ക്യാംപിന്റെ ഭാഗമായി നടന്നു. ചടങ്ങില്‍ അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി.ജെ പൗലോസിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പ്രഥമ പി.ജെ പൗലോസ് സ്മാരക പുരസ്കാരം അധ്യാപകനായ എം. രാജേഷിന് മന്ത്രി കെ.എ തുളസി സമ്മാനിച്ചു. കൂടാതെ വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച മറ്റു വ്യക്തി കള്‍ക്കും ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.
