മണ്ണാര്‍ക്കാട്: റോഡ് സുരക്ഷാ നിയമങ്ങള്‍ സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരി ഗണിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന്. മോട്ടോര്‍ വാഹനവകുപ്പിന്റെ സഹ കരണത്തോടെ എം.ഇ.എസ്. കല്ലടി കോളജില്‍ സംഘടിപ്പിച്ച ‘സുരക്ഷിത് മാര്‍ഗ്’ ബോധവത്ക രണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള അവബോധം ചെറുപ്പത്തിലേ കുട്ടികളില്‍ വളര്‍ത്തിയെടുക്ക ണം. റോഡിലെ ഉത്തരവാദിത്വബോധം ഒരു സംസ്കാരമായി വളര്‍ത്തണം. അപകടങ്ങള്‍ കുറ യ്ക്കാന്‍ നിയമങ്ങള്‍ കര്‍ശനമാക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു.മോട്ടോര്‍ വാഹ നവകുപ്പിന്റെ നേതൃത്വത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെ സ്കൂളുകള്‍ കേന്ദ്രീകരിച്ച് നടപ്പി ലാക്കുന്ന പദ്ധതിയാണ് ‘സുരക്ഷിത് മാര്‍ഗ്’. സ്കൂളുകളില്‍ റോഡ് സുരക്ഷാ പരിശീലനം നല് കുന്ന അധ്യാപകര്‍ക്കും ട്രെയിനര്മാര്ക്കുമായാണ് എം.ഇ.എസ്. കോളജില്‍ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചത്.
യോഗത്തില്‍ അരുണ്‍ സോമശേഖരന്‍ അധ്യക്ഷനായി. പാലക്കാട് ആര്.ടി.ഒ. മുജീബ്, എന്‍ഫോ ഴ്സ്മെന്റ് ആര്.ടി.ഒ. രഘു, എ.ഇ.ഒ. സി. അബൂബക്കര്‍, ആദര്ശകുമാര് ജി. നായര്‍, അനൂപ് വര്‍ക്കി, രാധ തേവണ്ണൂര്, എം.ഇ.എസ്. കല്ലടി കോളജ് പ്രിന്‍സിപ്പല്‍ ഡോ.പി.എം ജാസ്മിന്, സുരക്ഷിത് മാര്‍ഗ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.സി മണി എന്നിവര്‍ പങ്കെടുത്തു.
