മണ്ണാര്‍ക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറില്‍ കയറ്റി അപമര്യാദയായി പെരുമാറിയെന്ന കേസില്‍ യുവാവിനെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. കുമരംപുത്തൂര്‍ ചേലോക്കാടന് വീട്ടില്‍ ഷൗക്കത്തലി (42)നെയാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തതെന്ന് പൊലിസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
