മണ്ണാര്‍ക്കാട്: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് – ന്യൂ ഇയര്‍ ബംബര്‍ 2026-27 (ബി.ആര്. 113) ലോട്ടറിയിലൂടെ 26 പേര് കോടീശ്വരന്മാരും 215 പേര് ലക്ഷാധിപതികളുമായി മാറും. ഒന്നാം സമ്മാനമായി 25 കോടി രൂപയും രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 24 പേര്‍ക്കും ലഭി ക്കും. ആകെ 7,66,992 സമ്മാനങ്ങളാണ് ഇത്തവണ നല്‍കുന്നത്.കഴിഞ്ഞ വര്‍ഷം 20 കോടി രൂപയാ യിരുന്ന ഒന്നാം സമ്മാനത്തുക ഇത്തവണ 25 കോടി രൂപയായി വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവി റക്കി. സമ്മാനങ്ങളുടെ എണ്ണവും വര്‍ധിപ്പിച്ച് സമ്മാനഘടനയില്‍ മാറ്റം വരുത്തി. 450 രൂപയാണ് ടിക്കറ്റ് വില (അടിസ്ഥാന ടിക്കറ്റ് വില 321.429 രൂപയും 40 ശതമാനം ജി.എസ്.ടി.യും ഉള്‍പ്പെടെ). സി.എ., സി.ബി, സി.സി, സി.ഡി, സി.എഫ്, സി.ജി, സി.എച്ച്, സി.ജെ, സി.കെ, സി.എല്‍, സി.എം എന്നീ 12 സീരീസുകളിലായി ഒരു കോടി എട്ട് ലക്ഷം ടിക്കറ്റുകള്‍ ഏജന്റുമാര്‍ക്ക് വിതരണം ചെയ്യാനാണ് നിശ്ചയിച്ചിട്ടുള്ളത്. വിപണിയിലെ ആവശ്യകത അനുസരിച്ചായിരിക്കും ടിക്കറ്റുക ള്‍ അച്ചടിക്കുക.
സമ്മാനഘടന ഇപ്രകാരമാണ്:
- ഒന്നാം സമ്മാനം – 25 കോടി രൂപ
- രണ്ടാം സമ്മാനം – ഒരു കോടി രൂപ വീതം 24 പേര്‍ക്ക് (ഓരോ സീരീസിലും രണ്ടു സമ്മാനം)
- മൂന്നാം സമ്മാനം – 10 ലക്ഷം രൂപ വീതം 24 പേര്‍ക്ക് (ഓരോ സീരീസിലും രണ്ടു സമ്മാനം)
- നാലാം സമ്മാനം – 5 ലക്ഷം രൂപ വീതം 24 പേര്‍ക്ക് (ഓരോ സീരീസിലും രണ്ടു സമ്മാനം)
- അഞ്ചാം സമ്മാനം – ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക്
- 5,000 രൂപ വീതം – 32,400 പേര്‍ക്ക്
- 2,000 രൂപ വീതം – 60,480 പേര്‍ക്ക്
- 1,000 രൂപ വീതം – 1,10,160 പേര്‍ക്ക്
- 600 രൂപ വീതം – 2,72,160 പേര്‍ക്ക്
- 500 രൂപ വീതം – 2,91,600 പേര്‍ക്ക്
- സമാശ്വാസ സമ്മാനം – ഒരു ലക്ഷം രൂപ വീതം 11 പേര്‍ക്ക്.
ആകെ 124,01,16,000 രൂപയാണ് സമ്മാനത്തുകയായി നല്‍കുന്നത്. ടിക്കറ്റ് വില്‍പ്പന നവംബര്‍ 28-ന് ആരംഭിക്കും.നറുക്കെടുപ്പ് 2027 ഫെബ്രുവരി ഒന്നിന് തിരുവനന്തപുരത്ത് നടക്കും. ഭാഗ്യക്കുറി ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന നിയമവിരുദ്ധമാണ്. ലൈസന്‍സുള്ള ഏജന്റുമാരില്‍നിന്ന് അച്ചടിച്ച യഥാര്‍ഥ ടിക്കറ്റുകള്‍ മാത്രം വാങ്ങണം. സോഷ്യല്‍ മീഡിയ വഴിയോ ഡിജിറ്റല്‍ പേയ്മെ ന്റ് ലിങ്കുകള്‍ വഴിയോ ടിക്കറ്റുകള്‍ വാങ്ങരുതെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഭാഗ്യക്കുറി ഡയറക്ടര്‍ കെ. ഇമ്പശേഖര്‍ അറിയിച്ചു.
