അലനല്ലൂര്‍: വെള്ളിയാര്പുഴയ്ക്ക് കുറുകെ കണ്ണംകുണ്ട് കടവില്‍ കോസ്വേയ്ക്ക് പകരമായി പുതിയ പാലം നിര്‍മിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് സാമൂഹ്യപ്രത്യാഘാത പഠന റിപ്പോര്‍ട്ട്.പഠന ഏജന്‍സിയായ ‘കേരള വോളണ്ടറി ഹെല്‍ത്ത് സര്‍വീസസ്’ തയാറാക്കിയ അന്തിമറിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ച വിദഗ്ദ്ധ സമിതിക്ക് സമര്‍പ്പിച്ചു. സമിതിയുടെ പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്ക് റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറുകയും ഭൂമി ഏറ്റെടുക്കലിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
പ്രദേശവാസികളുടെ ദീര്‍ഘകാല ആവശ്യമായ പാലം യാഥാര്‍ഥ്യമാകുന്നതോടെ മേഖലയുടെ സാമൂഹിക-സാമ്പത്തിക പുരോഗതിക്ക് വലിയ കുതിപ്പേകുമെന്നാണ് വിലയിരുത്തല്‍. മണ്സൂ ണ്-തുലാവര്‍ഷ മഴക്കാലങ്ങളില്‍ ഓരോ വര്‍ഷവും 30 മുതല്‍ 40 ദിവസത്തോളം കണ്ണംകുണ്ടില്‍ കോസ്വേ വെള്ളത്തിലായി ഗതാഗതം തടസ്സപ്പെടാറുണ്ട്. ഇത് സൃഷ്ടിക്കുന്ന സുരക്ഷാപ്രശ്നങ്ങളും യാത്രാദുരിതങ്ങളും പ്രദേശത്തിന്റെ വികസനത്തെ കാര്യമായി ബാധിച്ചിരുന്ന സാഹചര്യത്തി ലാണ് പുതിയ പാലമെന്ന വന്‍ പ്രതീക്ഷയിലേക്ക് ജനങ്ങള്‍ എത്തുന്നത്. പദ്ധതിക്കായി ഏറ്റവും കുറഞ്ഞ അളവിലുള്ള ഭൂമി മാത്രമാണ് ഏറ്റെടുക്കുന്നത് എന്നതിനാല്‍ ബദല്‍ നിര്‍ദേശങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. താമസ ഭവനങ്ങളോ സ്ഥിരമായി നിര്‍മിച്ച വാണിജ്യ സ്ഥാപനങ്ങളോ നഷ്ടപ്പെടുന്നില്ല എന്നതും നഷ്ടപ്പെടുന്ന കുടിവെള്ള സ്രോതസ്സ് സ്വകാ ര്യ ഉപയോഗത്തിന് ഉള്ളത് മാത്രമാണ് എന്നതും പദ്ധതിയുടെ പ്രത്യാഘാതം വളരെ കുറയ്ക്കുന്നു.
പദ്ധതി ബാധിതരെല്ലാം ഇതിന് അനുകൂലമാണെന്നതും പദ്ധതി ഭൂമിയില്‍ നിന്ന് ആരും കുടിയൊ ഴിപ്പിക്കപ്പെടുന്നില്ല എന്നതും അനുകൂല ഘടകമാണ്. പദ്ധതിമൂലമുണ്ടാകുന്ന നേരിട്ടുള്ള പ്രത്യാ ഘാതങ്ങള്‍ 2013-ലെ കേന്ദ്ര ഭൂമി ഏറ്റെടുക്കല്‍ നഷ്ടപരിഹാര-പുനരധിവാസ നിയമവും സംസ്ഥാന സര്‍ക്കാരിന്റെ ചട്ടങ്ങളും പ്രകാരം പരിഹരിക്കാന്‍ സാധിക്കും. വാടകഭൂമിയിലും മറ്റുമായി താത്കാലിക ഷെഡ്ഡുകള്‍ ഉണ്ടാക്കി വ്യാപാരം നടത്തുന്ന രണ്ട് സ്ഥാപനങ്ങളെ പൂര്‍ണമായും കുടിയൊഴിപ്പിക്കപ്പെടുന്ന സ്ഥാപനങ്ങളായി കണക്കാക്കി നഷ്ടപരിഹാരം നിശ്ചയിക്കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. റോഡിന്റെ ഉയര്‍ച്ച കാരണം പദ്ധതിബാധിതരുടെ ശേഷിക്കുന്ന ഭൂമിയിലേക്കുള്ള പ്രവേശനം തടസ്സപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ ഭൂമി ഏറ്റെടുക്കാ തെ ജനപങ്കാളിത്തത്തോടെ ഇത്തരം പ്രവേശന മാര്‍ഗങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള രൂപരേഖ പദ്ധതി പ്ലാനില്‍ ഉള്‍പ്പെടുത്തണം.
കോസ്വേയുടെ അലനല്ലൂര്‍ ഭാഗത്ത് റോഡില്‍ സന്ധിക്കുന്ന സ്ഥലത്തിന് സമീപമുള്ള വീടിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തണം. കൂടാതെ, വെള്ളിയാര്‍ പുഴയുടെ ഇരുവശങ്ങളിലുള്ള കടവുക ളിലേക്ക് പൊതുജനങ്ങള്‍ക്ക് സുഗമമായ പ്രവേശനം ഉറപ്പാക്കണമെന്നും അന്തിമ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. സാമൂഹ്യപ്രത്യാഘാത യൂണിറ്റ് ചെയര്മാന് സാജു.വി ഇട്ടിയുടെ നേതൃത്വ ത്തില്‍ രാകേഷ് ആര്.നായര്‍, ആര്.സ്മിത, ഷീബ ജോണ്സണ്, എം.ഇബ്രാഹിംകുട്ടി, എന്‍.വിജയ കുമാര പിള്ള, ടിജോ മോന്, ഫെബന് ഇട്ടി, ജി.ജിനു എന്നിവരടങ്ങിയ സംഘമാണ് പഠനം നടത്തി യത്.

വാര്‍ത്ത കോപ്പിയടിക്കുന്നവര്‍ ശ്രദ്ധിക്കുക: www.unveilnewser.comഎന്ന ഈ ഓണ്‍ലൈന്‍ പോര്‍ട്ടലി ല്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ള താണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാര്‍ത്തകള്‍ ഫോട്ടോ എടുത്തോ ഗൂഗിള്‍ ലെന്‍സ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യല്‍ മീഡിയയിലോ പ്രചരിപ്പിക്കു ന്നത് പകര്‍പ്പവകാശ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൈബര്‍സെല്ലില്‍ പരാതിപ്പെടുന്നതായിരിക്കും. മാന്യമായ മാധ്യമപ്രവര്‍ത്തനത്തെ മാനിക്കുക, വാര്‍ത്തകള്‍ ലിങ്ക് സഹിതം നേരിട്ട് ഷെയര്‍ ചെയ്യുക.