മണ്ണാര്‍ക്കാട്:രണ്ടുവരിപ്പാതയായി തുടരുന്ന പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ മൈലം പുള്ളിയിലെ ടോള്‍ബൂത്ത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ യ്ക്ക് കത്ത് നല്കാന് മണ്ണാര്‍ക്കാട് താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. ദേശീയപാ തയുടെ നിലവാരമില്ലാത്ത റോഡില്‍ മൈലംപുള്ളി ഭാഗത്ത് ടോള്‍ബൂത്ത് നിര്‍മിക്കുന്നത് തിക ച്ചും അശാസ്ത്രീയമാണെന്ന് പൊതുപ്രവര്‍ത്തകനായ എന്‍.കെ നാരായണന്‍കുട്ടി യോഗത്തില്‍ ആരോപിച്ചു. ടോള്‍ബൂത്ത് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം താലൂക്ക് അതിര്‍ത്തിക്ക് പുറത്താ ണെങ്കിലും ഇതിന്റെ ദുരിതം പൂര്‍ണമായും ബാധിക്കുന്നത് താലൂക്കിലെ ജനങ്ങളെ കൂടിയാണെ ന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് ഭീമനാട് ചൂണ്ടിക്കാട്ടി.ഈ സാഹചര്യത്തില്‍ താലൂക്ക് സമിതിയും കൂടാതെ താലൂക്ക് പരിധിയിലെ മുഴുവന്‍ പഞ്ചായത്തുകളും പ്രമേയങ്ങള്‍ പാസാക്കി ബന്ധപ്പെട്ട വകുപ്പ് മേധാവികളെ അറിയിച്ച് നിര്‍മാണനീക്കത്തില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. തുടര്‍ന്ന് ദേശീയപാത അധികൃത ര്‍ക്ക് കത്ത് നല്കാന് തീരുമാനമെടുക്കുകയായിരുന്നു.
മണ്ണാര്‍ക്കാട്-അന്തര്‍സംസ്ഥാന പാതയിലെ കയ്യേറ്റവും ചര്‍ച്ചയായി. കയ്യേറ്റം ഒഴിപ്പിച്ച് അതിര്‍ത്തി നിര്‍ണയം നടത്തി കുറ്റിനാട്ടണമെന്നും ഇതിനായി റെവന്യു-പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥ രും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും ഉള്‍പ്പെട്ട പ്രത്യേക സമിതി രൂപീകരീക്കണമെന്ന നിര്‍ദേശ വുമുയര്ന്നു.മണ്ണാര്‍ക്കാട് നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി കോടതിപ്പടി കവല യില്‍ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നത് പരീക്ഷണാടിസ്ഥാനത്തില്‍ പരിശോധിച്ച് നടപ്പിലാ ക്കാനും ചര്‍ച്ചയുണ്ടായി.
ബസ് സ്റ്റാന്‍ഡിന് സമീപമുള്ള സീബ്രാലൈനുകള്‍ അപകടങ്ങള്‍ ഉണ്ടാക്കുന്ന രീതിയിലാണെന്നും അവ സുരക്ഷിതമായ ഭാഗത്തേക്ക് മാറ്റണമെന്നും യോഗത്തില്‍ അംഗങ്ങള്‍ നിര്‍ദേശിച്ചു. അശാ സ്ത്രീയമായ സ്പീഡ് ബ്രേക്കറുകളും സീബ്രാലൈനുകളും പുനഃക്രമീകരിക്കാനും, നോ പാര്‍ക്കിം ഗ് ബോര്‍ഡുകളും ആവശ്യമായ സ്ഥലങ്ങളില്‍ ഡിവൈഡറുകളും സ്ഥാപിക്കുന്നത് ട്രാഫിക് റെ ഗുലേറ്ററി കമ്മിറ്റി യോഗത്തിന് ശേഷം തീരുമാനിക്കാമെന്ന് ട്രാഫിക് പൊലിസ് അറിയിച്ചു. ദേശീയപാത ആയതിനാല്‍ ബൈപ്പാസ് പൂര്‍ണ്ണമാകുന്നതുവരെ നിലവിലുള്ള സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുകയേ നിവൃത്തിയുള്ളൂവെന്നും, ശാസ്ത്രമേള പോലുള്ള പ്രത്യേക പരിപാടികളുടെ സമയത്ത് ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ എല്ലാ വകുപ്പുകളുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും യോഗം വിലയിരുത്തി. കല്ലടി കോളജ് ഭാഗത്തെ ബസ് സ്റ്റോപ്പും അനധികൃത വാഹന പാര്‍ക്കിങ്ങും യോഗം ചര്‍ച്ച ചെയ്തു. കാരാകുര്‍ശ്ശിയിലെ അയ്യപ്പന്‍കാവ് ജംങ്ഷന് ഭാഗത്ത് ആവര്‍ത്തിക്കുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പിന് യോഗം നിര്‍ദേശം നല്കി.
താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.നീതു ശങ്കര്‍, തഹസില്‍ദാര്‍ അബ്ദു റഹിമാന്‍ പോത്തുകാടന്, ഡെപ്യുട്ടി തഹസില്‍ദാര്‍ ബിജു ആന്‍ഡ്രൂസ് പൊതുപ്രവര്‍ത്തകരായ അയ്യപ്പന്, ഷഹന കല്ലടി, പി.പി ഏനു, മുസ്തഫ, കേശവന്, വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

വാര്‍ത്ത കോപ്പിയടിക്കുന്നവര്‍ ശ്രദ്ധിക്കുക: www.unveilnewser.comഎന്ന ഈ ഓണ്‍ലൈന്‍ പോര്‍ട്ടലി ല്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകള്‍ ഈ വെബ്സൈറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലുള്ള താണ്. ഞങ്ങളുടെ അനുമതിയില്ലാതെ വാര്‍ത്തകള്‍ ഫോട്ടോ എടുത്തോ ഗൂഗിള്‍ ലെന്‍സ് (Google Lens / OCR) വഴിയോ കോപ്പി ചെയ്ത് വാട്സ്ആപ്പിലോ മറ്റ് സോഷ്യല്‍ മീഡിയയിലോ പ്രചരിപ്പിക്കുന്നത് പകര്‍പ്പവകാശ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൈബര്‍സെല്ലില്‍ പരാതിപ്പെടുന്നതായിരിക്കും. മാന്യമായ മാധ്യമപ്രവര്‍ത്തനത്തെ മാനിക്കുക, വാര്‍ത്തകള്‍ ലിങ്ക് സഹിതം നേരിട്ട് ഷെയര്‍ ചെയ്യുക.