മണ്ണാര്‍ക്കാട്: അന്തരിച്ച കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി ആദര്‍ശിന്റെ കുടുംബ ത്തിന് കൈത്താങ്ങായി സ്കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നു മായി സമാഹരിച്ച തുക കൈമാറി. ആദര്‍ശിന്റെ കുമരംപുത്തൂര്‍ പാണ്ടിക്കാടുള്ള വീട്ടിലെത്തി യാണ് ജനപ്രതിനിധികളും സ്കൂള്‍ അധികൃതരും ചേര്‍ന്ന് തുക കൈമാറിയത്. മണ്ണാര്‍ക്കാട് നഗര സഭാ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.സി അബ്ദുറഹ്മാന്, കൗണ്‍സിലര്‍ മുഹമ്മദ് ഷമീര്‍, കുമരം പുത്തൂര്‍ പഞ്ചായത്ത് മെമ്പര്‍ അലി അക്ബര്‍, പി.ടി.എ. പ്രസിഡന്റ് രമേശ് നാവായത്ത്, വൈസ് പ്രസിഡന്റ് സുധീഷ്, പ്രിന്‍സിപ്പല്‍ എം.ഷെഫീഖ് റഹ്മാന്, മുന്‍ പി.ടി.എ. പ്രസിഡന്റ് മനോജ്, സ്കൂള്‍ സ്റ്റുഡന്റ്സ് ചെയര്മാന് അഭിമന്യു, അധ്യാപകര്‍, മറ്റ് സ്റ്റാഫ് അംഗങ്ങള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
