എടത്തനാട്ടുകര: വിദ്യാലയത്തിലെ വിവിധ അക്കാദമിക പ്രവര്‍ത്തനങ്ങളും കുട്ടികളുടെയും സ്കൂളിന്റെയും നേട്ടങ്ങളും ഉള്‍പ്പെടുത്തി എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന് ഡറി സ്കൂള്‍ ലിറ്റില്‍ കൈറ്റ്സ് യൂണിറ്റ് സ്ക്രൈബസ് സോഫ്റ്റ്വെയര് ഉപയോഗിച്ച് തയ്യാറാ ക്കിയ ‘ക്യാംപസ് പള്‍സ്’ ദ്വൈമാസിക പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം റഷീദ് ആലായന്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്. പ്രതീഭക്ക് കൈമാറിയാണ് പ്രകാശനം നിര്‍വഹിച്ചത്. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.പി സൈനബ, സീനത്ത് കൊങ്ങത്ത്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജമീല നാസര്‍, നിജാസ് ഒതുക്കുംപുറത്ത്, പി.ടി.എ. പ്രസിഡന്റ് പി.അഹമ്മദ് സുബൈര്‍, പ്രധാനാധ്യാപകന് കെ.എ അബ്ദു മനാഫ്, ലിറ്റില്‍ കൈറ്റ്സ് മെന്റര്‍ എ.സുനിത, എ.ഷാനിമോള്‍, വിദ്യാര്‍ഥികളായ നിവേദ്യ, കെ.നേഹ, റിസ ഫാത്തിമ, ഫാത്തിമ റഷ, റബീഹ, എം.അഞ്ജലി എന്നിവര്‍ പങ്കെടുത്തു.
