മണ്ണാര്‍ക്കാട്: ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി കെ.എസ്.ഇ.ബി. മണ്ണാര്‍ക്കാട് ഡിവി ഷന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. എക്സിക്യുട്ടിവ് എഞ്ചിനീയര്‍ രജൂല ഉദ്ഘാടനം ചെയ്തു. അസി.എക്സിക്യുട്ടിവ് എഞ്ചിനീയര്‍ കെ.ടി സുരേഷ് അധ്യക്ഷനായി. പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്‍ ഗഫൂര്‍, അസി.എക്സിക്യുട്ടിവ് എഞ്ചിനീയര്‍ കെ.അജിത്ത്, സി.പി വിജയന് മാസ്റ്റര്‍, കെ.ആര് ദിനേശ്കുമാര്‍, സി.ബഷീര്‍ എന്നിവര്‍ സംസാരിച്ചു. കവിതാപാരായണം, പ്രസംഗം, പ്രശ്നോത്തരി എന്നീ മത്സരങ്ങളാണ് നടന്നത്. ഭരണഭാഷാ പ്രതിജ്ഞയുമെടുത്തു.മത്സരവിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
