മണ്ണാര്‍ക്കാട്: നഗരസഭാ സെക്രട്ടറി എം.സതീഷ്കുമാറിനെ അന്വേഷണവിധേയമായി സര്‍വീ സില് നിന്നും സസ്പെന്‍ഡ് ചെയ്തു. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.സജ്ന തദ്ദേശ സ്വയംഭരണ വകുപ്പിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്പെഷ്യല്‍ സെക്രട്ടറി എസ്.ഷാനവാ സ് വ്യാഴാഴ്ച ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
സര്‍ക്കാര്‍ അനുമതിയോ കൗണ്‍സില്‍ നിര്‍ദേശമോ ഇല്ലാതെ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തി മുന്‍ ഭരണസമിതികളെയും ജീവനക്കാരെയും അപകീര്‍ത്തിപ്പെടുത്തിയെന്നും തെറ്റിദ്ധാരണ യുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ചെയര്‍പേഴ്സണ്‍ പരാതി നല്‍കിയത്. കൂടാതെ ജൂലൈ 23-ലെ അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനിന്നതും പകരും ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താതിരുന്നതിനുമെതിരെ നടപടി വേണമെന്നും പരാതിയില്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വകുപ്പു തല അച്ചടക്ക നടപടിയുണ്ടായിരിക്കുന്നത്. നഗരസഭയില്‍ കണ്ടെത്തുന്ന ക്രമക്കേടുകള്‍ മേലു ദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാതെ നഗരസഭയിലെ മുന്ഭരണസമിതികളെയും ജീവനക്കാരെ യും അപകീര്‍ത്തിപ്പെടുത്തുന്നതരത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിച്ചതില്‍ സെക്രട്ടറി ക്ക് വീഴ്ച സംഭവിച്ചിട്ടുള്ളതായി പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ശുപാര്‍ശ ചെയ്തിരുന്നു.
ചട്ടവിരുദ്ധമായി വാര്‍ത്താസമ്മേളനങ്ങള്‍ നടത്തിയതും കൂടാതെ ജൂലൈ 23-ന് നിശ്ചയിച്ച അടിയന്തര കൗണ്‍സില്‍ യോഗം മാറ്റിവെക്കാന്‍ ചെയര്‍പേഴ്സന്റെ പി.എയോട് ആവശ്യപ്പെടു കയും, പകരം ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താതിരിക്കുകയും യോഗത്തില്‍ നിന്നും വിട്ടുനി ന്നത് ഗുരുതരമായ ഔദ്യോഗിക പെരുമാറ്റദൂഷ്യവും കൃത്യവിലോപവുമാണെന്ന് ഉത്തരവില്‍ പറയുന്നു.സസ്പെന്ഷന് കാലയളവില്‍ ഇദ്ദേഹത്തിന് ചട്ടപ്രകാരമുള്ള ഉപജീവനബത്തയ്ക്ക് അര്‍ഹതയുണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു.
