മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റുകളുടെ നേതൃത്വത്തില്‍ കേരള പൊലിസിന്റെ പോള്‍ ബ്ലഡ് ആപ്പുമായി സഹക രിച്ച് ‘ജീവദ്യുതി’ രക്തദാന ക്യാംപ് സംഘടിപ്പിച്ചു.32 പേര് രക്തദാനം ചെയ്തു. മണ്ണാര്‍ക്കാട് നഗര സഭ ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ സി. മുഹമ്മദ് ബഷീര്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് അസ്ലം അച്ചു അധ്യക്ഷനായി. സ്കൂള്‍ മാനേജര്‍ സമദ് ഹാജി സര്ട്ടി ഫിക്കറ്റുകള്‍ വിതരണം ചെയ്തു.എന്‍ എസ് എസ് ജില്ലാ പ്രോഗ്രാം കണ്‍വീനര്‍ കെ.എച്ച് ഫഹദ്, സി.പി മൊയ്തീന്, കെ.പി അബ്ദുല്‍ സലിം എന്നിവര്‍ സംസാരിച്ചു.താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലെ ഡോക്ടര്‍ റംഷാദ്, ബ്ലഡ് ബാങ്ക് ഇന്‍ചാര്‍ജ് ജസ്സി മുബാറക്, കൗണ്‍സിലര്‍ മുഹീനുദ്ദീന്‍, പ്രോഗ്രാം ഓഫിസര്‍മാരായ റുക്സാന ബീഗം, ഷബ്ന റുക്സാന, സുനു ജേക്കബ്, റസിയ മോള്, ഷൈനി, ടെക്നീഷ്യന്മാരായ ഭുവന, ഷിബിന, ആദിത്യന്, എന്‍ എസ് എസ് വളണ്ടിയര്‍ ലീഡര്‍മാര്‍ എന്നിവര്‍ ക്യാംപിന് നേതൃത്വം നല്കി.
