തച്ചനാട്ടുകര: ദേശീയപാത അതോറിറ്റിയുടെ അനുമതി വൈകിയതിനെ തുടര്‍ന്ന് നീണ്ടുപോയി രുന്ന തച്ചനാട്ടുകര സമഗ്ര ശുദ്ധജലവിതരണ പദ്ധതിയുടെ ദേശീയപാതയോരത്തെ പൈപ്പിടല്‍ പ്രവൃത്തികള്‍ ആരംഭിച്ചു. നാട്ടുകല്ലിന് സമീപം പാറപ്പുറം ഭാഗത്താണ് നിലവില്‍ പ്രവൃത്തികള്‍ പുരോഗമിക്കുന്നത്.
കരിങ്കല്ലാത്തണി മുതല്‍ നാട്ടുകല്‍ വരെ പാതയുടെ അരികില്‍ ചാല്കീറിയാണ് പൈപ്പുകള്‍ സ്ഥാപിക്കുന്നത്.കഴിഞ്ഞവര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്ന പ്രവൃത്തി കള്‍, രണ്ടു വര്‍ഷത്തോളമായി ജല അതോറിറ്റി നടത്തിയ നിരന്തര ശ്രമങ്ങള്‍ക്കും സംയുക്ത പരിശോധനകള്‍ക്കും ശേഷമാണ് ദേശീയപാത അതോറിറ്റിയില്‍ നിന്ന് അനുമതി ലഭിച്ച് ആരം ഭിക്കാനായത്.എന്നാല്‍, സമീപകാലത്ത് നവീകരിച്ച നാട്ടുകല്‍-താണാവ് പാതയില്‍ കരാറുകാ രന്റെ ബാധ്യത കാലയളവ് നിലനില്‍ക്കുന്നതിനാല്‍ തുടര്ഭാഗത്തേക്ക് പൈപ്പിടാന്‍ ജല അതോ റിറ്റി പ്രത്യേക അനുമതി തേടിയിട്ടുണ്ട്.അനുമതി ലഭിച്ചാല്‍ ഡിസംബറോടെ നാട്ടുകല്ലില്‍ നിന്ന് മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പൈപ്പിടല്‍ ആരംഭിക്കാന്‍ സാധിക്കും.
പദ്ധതിയുടെ ഭാഗമായുള്ള ഗാര്‍ഹിക കണക്ഷന് പൈപ്പുകള്‍ വിന്യസിക്കുന്ന പ്രവൃത്തികളും പൂര്‍ത്തിയാകാനുണ്ട്. പ്രവൃത്തികളുടെ പുരോഗതി അവലോകനം ചെയ്യാന്‍ ഉടന്‍ തന്നെ ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റുക്സിനി സൈദ് അറിയിച്ചു.അലനല്ലൂര്‍, തച്ചനാട്ടുകര, കോട്ടോപ്പാടം പഞ്ചായത്തുകളിലെ 22,000 വീടുകളില്‍ കുടിവെള്ളമെത്തിക്കാന്‍ 201 കോടി രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്ന ത്. പദ്ധതിയുടെ ഭാഗമായി ചെത്തല്ലൂര്‍ മുറിയങ്കണ്ണി കടവില്‍ കിണറും പമ്പ് ഹൗസും, പാലോട് കൂത്തുപറമ്പില്‍ ശുദ്ധീകരണശാലയും, നാട്ടുകല്‍ തേങ്ങാക്കണ്ടം മലയില്‍ 66 ലക്ഷം ലിറ്റര്‍ ശേഷിയുള്ള സംഭരണിയുടെയും നിര്‍മാണം ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.
