എടത്തനാട്ടുകര: മണ്ണാര്‍ക്കാട് ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ആരവങ്ങളിലേക്ക് എട ത്തനാട്ടുകര ഒരുങ്ങിയതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 9 മുതല്‍ 12 വരെ എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന കലോത്സവത്തില്‍ ഉപജില്ലയിലെ നൂറിലേറെ വിദ്യാലയങ്ങളില്‍ നിന്നായി എണ്ണായിരത്തോളം പ്രതിഭകള്‍ വിവിധ മത്സരങ്ങളില്‍ മാറ്റുരയ്ക്കും.
നവംബര്‍ 9ന് രാവിലെ 9ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ സി. അബൂബക്കര്‍ പതാക ഉയര്ത്തു ന്നതോടെ നാലുനാള്‍ നീണ്ടുനില്‍ക്കുന്ന കലോത്സവത്തിന് അരങ്ങുണരും. നാളെ ഉച്ചയ്ക്ക് 2.30ന് വിളംബര ഘോഷയാത്രയും നടക്കും. നവംബര്‍ 10ന് വൈകിട്ട് 4ന് നടക്കുന്ന ഔദ്യോഗിക ഉദ്ഘാ ടന സമ്മേളനം പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ തുളസി ഉദ്ഘാട നം ചെയ്യും. കെ. പ്രേംകുമാര്‍ എം.എല്‍.എ. അധ്യക്ഷനാകും. 12ന് വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം വി.കെ. ശ്രീകണ്ഠന് എം.പി. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ബി രാജു അധ്യക്ഷനാകും. ആദ്യദിനം മുതല്‍ സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങള്‍ 40 വേദികളിലായി നടക്കും. സംഗീതവുമായി ബന്ധപ്പെട്ട പേരുകളാണ് മത്സരവേദികള്‍ക്ക് നല്‍കിയിരിക്കുന്നത്. കോട്ടപ്പള്ള സന ഓഡിറ്റോറിയത്തിലാണ് ഭക്ഷണവിതരണം ക്രമീകരിച്ചിരിക്കുന്നത്.
മത്സരവേദികളുടെ ക്രമീകരണം, ഗതാഗതം, ആരോഗ്യപരിരക്ഷ, ഗ്രീന്‍ പ്രോട്ടോകോള്‍, സ്റ്റേജ്, പന്തല്‍, ലൈറ്റ് ആന്‍ഡ് സൗണ്ട്, അച്ചടക്കം തുടങ്ങിയ മേഖലകളില്‍ ആവശ്യമായ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജനപ്രതിനിധികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, സാംസ്കാ രിക പ്രവര്‍ത്തകര്‍, വിവിധ സംഘടനാ പ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവരുടെ സജീവ പങ്കാളി ത്തത്തോടെയാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്.
വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാനും അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡ ന്റുമായ കെ. ഹബീബുള്ള അന്‍സാരി, ജനറല്‍ കണ്‍വീനറും ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലുമായ എസ്. പ്രതീഭ, മണ്ണാര്‍ക്കാട് എ.ഇ.ഒ സി. അബൂബക്കര്‍, ബി.പി.സി. സലിം നാലകത്ത്, അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ സിദ്ദീഖ് പാറോക്കോട്ട്, ജോയിന്റ് കണ്‍വീനര്‍ പി. യൂസഫ്, പി.ടി.എ. പ്രസിഡന്റ് പി. അഹമ്മദ് സുബൈര്‍, പ്രധാനാധ്യാപകന് കെ.എ. അബ്ദു മനാഫ്, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ബഷീര്‍ പടുകുണ്ടില്‍, പബ്ലിസിറ്റി കണ്‍വീനര്‍ ടി.പി. മന്‍സൂര്‍, ജോയിന്റ് കണ്‍വീനര്‍ സലാം സുറുമ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.
