കാരാകുറുശ്ശി: യുവാക്കളുടെ ജീവിതത്തില്‍ മാലിന്യമായി പടരുന്ന ലഹരിയില്‍ നിന്ന് മോചിപ്പി ക്കാന്‍ സമൂഹം ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന് പട്ടികജാതി- പട്ടികവര്‍ഗ -പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി. എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷന് തണ്ടര്‍ റിലാക്സ്’ പദ്ധതി തോണിക്കടവ് സി.എച്ച്. മിനി സ്റ്റേഡിയത്തില്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആഭ്യന്തര വകുപ്പിന്റെ ‘ഓപ്പറേഷന് തൂഫാനും’ എക്സൈസ് വകുപ്പിന്റെ ‘തണ്ടറും’ ലഹരിക്കെ തിരെയുള്ള പോരാട്ടത്തില്‍ സംസ്ഥാനത്തിന് മാതൃകയാണ്. യുവാക്കളുടെ ജീവിതത്തില്‍ വെളിച്ചം പകരാനുള്ള മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
റിലാക്സ് പദ്ധതിയുടെ ഭാഗമായി കാരകുറിശ്ശി ഗ്രാമപഞ്ചായത്തിന്റെയും ലയണ്‍സ് ക്ലബ്ബിന്റെ യും സഹകരണത്തോടെ തോണിക്കടവ് സി.എച്ച്. മിനി സ്റ്റേഡിയത്തില്‍ ഒരുക്കിയ ഷട്ടില്‍ കോര്‍ ട്ടും മന്ത്രി ഉദ്ഘാടനം ചെയ്തു. കാരകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിയാസ് നാലകത്ത് അധ്യക്ഷനായി. ‘ലഹരിക്കെതിരെ മയങ്ങില്ല കേരളം’ സന്ദേശം പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എന്‍.ടി. സുധീര്‍ നല്കി.
ജില്ലാ പഞ്ചായത്ത് അംഗം സ്മിത, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഫ്സത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജസീറ, വാര്‍ഡ് അംഗങ്ങളായ ഷിഫാന, അലി അക്ബര്‍, ഷഫീക്ക്, ഷെബാന, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിനു, വിമുക്തി അസി. എക്സൈസ് കമ്മീഷണര്‍ എസ്. സജീവ്, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി. ഷണ്മുഖന്, ലയണ്‍സ് ക്ലബ് അംഗങ്ങളായ എം. പ്രമോദ്, എസ്. ഷിബു, ദേവദാസ് നരിപ്പിലങ്ങാട് തുടങ്ങിയവര്‍ പങ്കെടുത്തു.
