കുമരംപുത്തൂര്‍: കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഇലക്ടറല്‍ ലിറ്ററസി ക്ലബ് രൂപീകരിച്ചു. നോഡല്‍ ഓഫിസറായി എം.ബി നിര്‍മ്മല്‍ കുമാറിനെയും, കാംപസ് അംബാസഡ റായി എ.ടി അഭിനീദിനെയും കോ-ഓര്‍ഡിനേറ്റര്‍മാരായി അദ്വൈദ് രമേഷ്, കെ.ടി അക്ഷയ്, വി. ടി ഹാദി അലി നസീം എന്നിവരെയും തിരഞ്ഞെടുത്തു. വിദ്യാര്‍ഥികളില്‍ ജനാധിപത്യം, വോട്ടവ കാശം, തെരഞ്ഞെടുപ്പ് പ്രക്രിയ എന്നിവയെ കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി തെര ഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന ഇലക്ട്രറല്‍ ലിറ്ററസി ക്ലബ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രൂപീകരിക്കുന്നത്. യോഗം സ്കൂള്‍ പ്രിന്‍സിപ്പല്‍ എം.ഷഫീഖ് റഹ്മാന് ഉദ്ഘാട നം ചെയ്തു. തഹസില്‍ദാര്‍ അബ്ദുറഹിമാന് പോത്തുകാടന്, ഇലക്ഷന് ഡെപ്യുട്ടി തഹസില്‍ദാര്‍ പി.അബ്ദുള്‍ സലീം, ബി.എല്‍.ഒ. സൂപ്പര്‍വൈസര്‍ മഞ്ജു ബി.നായര്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ ജിഷി സൂസന് എന്നിവര്‍ സംസാരിച്ചു.
