അഗളി: അട്ടപ്പാടിയില്‍ വില്‍പ്പനക്കായി സൂക്ഷിച്ച 16.38 ലിറ്റര്‍ അനധികൃത മദ്യം എക്സൈസ് സംഘം പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ഒരാള്‍ക്കെതിരെ അബ്കാരി കേസെടുത്തതായി അധി കൃതര്‍ അറിയിച്ചു.കോട്ടത്തറ കാരയൂര്‍ കല്ല്ടേക്ക് ഭാഗത്തുനിന്നാണ് കേരളത്തില്‍ വില്‍പ്പന അനുമതിയില്ലാത്തതും പുതുച്ചേരിയില്‍ മാത്രം വില്‍പ്പന അവകാശമുള്ളതുമായ 91 കുപ്പി മദ്യം പിടികൂടിയത്. പൂജാ അവധിയോടനുബന്ധിച്ച് വില്‍പ്പനയ്ക്കായി കരുതിവെച്ചതാണ് ഇതെന്ന് എക്സൈസ് വ്യക്തമാക്കി.കാരയൂര്‍ സ്വദേശി സെന്തില്കുമാറിനെതിരെയാണ് അഗളി എക്സൈസ് റേഞ്ച് കേസെടുത്തിട്ടുള്ളത്.പ്രതി പുഴ ചാടിക്കടന്ന് രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.അഗളി എക്സൈസ് റേഞ്ച് അസി. ഇന്‍സ്പെക്ടര്‍ ഗ്രേഡ് പി.കെ ഷിബു, സിവില്‍ എക്സൈസ് ഓഫിസര്‍ സി.അനൂപ് എന്നിവരുള്‍പ്പെട്ട സംഘമാണ് റെയ്ഡ് നടത്തിയത്.
