മണ്ണാര്‍ക്കാട്: സി.എം.പിയുടെ യുവജനസംഘടനയായ കെ.എസ്.വൈ.എഫിന്റെ മണ്ണാര്‍ക്കാട് ഏരിയ കണ്വെന്ഷന് പാര്‍ട്ടി ഏരിയ കമ്മിറ്റി ഓഫിസില്‍ നടന്നു. സംസ്ഥാന വൈസ് പ്രസിഡ ന്റ് അഡ്വ.റിന്‍ഷിത അലിയാര് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും യുവജനങ്ങളെ കേന്ദ്രീകരിച്ച് വിവിധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കു ന്നതിനുമുള്ള പദ്ധതികള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തു. നേതാക്കളായ അരുണ്‍ ഓലിക്കല്‍, ശ്രീജിത് ചിറ്റൂര്‍, നൗഫല്‍ മണലടി തുടങ്ങിയവര്‍ പങ്കെടുത്തു. ഭാരവാഹികള്‍: ശരത്ത് പള്ളിപ്പടി (പ്രസിഡന്റ്), സിനാജ് കിളിരാനി, റിനീഷ (വൈസ് പ്രസിഡന്റ്) കെ.സി ഫൈസല്‍ (സെക്രട്ടറി), ജംഷീര്‍ തെങ്കര, ഷിഹാബ് കുമരംപുത്തൂര്‍ (ജോയിന്റ് സെക്രട്ടറി), നിസാര്‍ (ട്രഷറര്‍).
